നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കോവിഡിനെ അകറ്റാൻ നിങ്ങൾ എന്തൊക്കെ ശുചിയാക്കാറുണ്ട്? ഈ ചലച്ചിത്ര താരം ചെയ്യുന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?

  കോവിഡിനെ അകറ്റാൻ നിങ്ങൾ എന്തൊക്കെ ശുചിയാക്കാറുണ്ട്? ഈ ചലച്ചിത്ര താരം ചെയ്യുന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?

  Ankita Lokhande highlights the need to cleanse food packets to ward off Covid infection | താരം താമസിക്കുന്ന ഫ്ലാറ്റിൽ ഒരാൾക്ക് കോവിഡ് ബാധ കണ്ടെത്തിയിരുന്നു

  അങ്കിത

  അങ്കിത

  • Share this:
   വഴിയരികിലെ പൂരി വിൽപ്പനക്കാരൻ നഖം വെട്ടിയോ ഇല്ലയോ എന്നൊന്നും ശ്രദ്ധിക്കാതെയിരുന്ന നമ്മൾ ഇന്ന് എത്രത്തോളം ശ്രദ്ധാലുക്കളാവുന്നു എന്നതിന്റെ തെളിവാണ് നടി അങ്കിത ലോഖണ്ഡേയുടെ ഈ ചിത്രം. കൈകൾ ഉരച്ചു കഴുകുകയും, അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയും വായും മൂക്കും മാസ്ക് കൊണ്ട് മൂടി പൊതുസ്ഥലങ്ങളിയിൽ ഇറങ്ങുകയും ചെയ്യുന്നതാണ് നമ്മൾ കോവിഡ് പടരുന്നത് നിയന്ത്രിക്കാനായി പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. എന്നാൽ മറ്റു ചിലതും കൂടി ഓർക്കാനുണ്ട് എന്ന് ഈ പോസ്റ്റ് വ്യക്തമാക്കുന്നു.

   കയ്യിൽ ഒരു സ്പ്രേയും കൊണ്ട് വീട്ടിൽ കൊണ്ട് വന്ന ഭക്ഷണപൊതികൾ വൃത്തിയാക്കുകയാണ് നടി അങ്കിത ഇവിടെ. താരം താമസിക്കുന്ന ഫ്ലാറ്റിൽ ഒരാൾക്ക് കോവിഡ് ബാധ കണ്ടെത്തിയിരുന്നു. കോവിഡ് ബാധയുള്ള ആരെങ്കിലും സ്പർശിച്ചാൽ അണുക്കൾ ഇതിൽ പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ട്. അത്തരത്തിൽ ഏവരും ഭക്ഷണപ്പൊതികളുടെ പുറം ഭാഗം തുടച്ച് വൃത്തിയാക്കേണ്ട ആവശ്യകതയെപ്പറ്റിയാണ് അങ്കിത ഈ ഫോട്ടോ കൊണ്ട് ലക്ഷ്യമിടുന്നത്.


   First published:
   )}