നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ആന്‍ അഗസ്റ്റിൻ സിനിമ നിർമ്മാണത്തിലേക്ക്; അഭിനയത്തിലും സജീവമാകാൻ താരം

  ആന്‍ അഗസ്റ്റിൻ സിനിമ നിർമ്മാണത്തിലേക്ക്; അഭിനയത്തിലും സജീവമാകാൻ താരം

  2015 ൽ നീന എന്ന സിനിമയിലെ നായിക വേഷത്തിനു ശേഷം ആൻ സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു

  ആൻ അഗസ്റ്റിൻ

  ആൻ അഗസ്റ്റിൻ

  • Share this:
   നടി ആന്‍ അഗസ്റ്റിൻ സിനിമ നിര്‍മ്മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. ഒപ്പം, അഭിനയത്തിലേയ്ക്കും ആൻ അഗസ്റ്റിൻ സജീവമാകുകയാണ്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് ആന്‍ ആഗസ്റ്റിൻ ഈ വാർത്ത പ്രേക്ഷകരെ അറിയിച്ചത്.

   മീരാമാര്‍ ഫിലിംസ് ബാനറുമായി സഹകരിച്ച് താൻ സിനിമ നിര്‍മ്മാണരംഗത്തേക്ക് ആദ്യ ചുവടുകള്‍ വെക്കുകയാണ് എന്നാണ് ആന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

   'ഞാനും ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ചുവടുകൾ വെയ്ക്കുന്നു. ഒരു നടി എന്ന നിലയില്‍ ഞാന്‍ എന്റെ വേരുകളിലേക്കും പരിചിതമായ സ്ഥലങ്ങളിലേക്കും മടങ്ങുന്നു. ഒരിക്കല്‍ക്കൂടി ആരംഭിക്കുന്നത് എളുപ്പമല്ല. എന്നോടൊപ്പം ഉണ്ടായിരുന്നതിനും സ്‌നേഹം, പിന്തുണ, പ്രാര്‍ത്ഥനകള്‍, അനുഗ്രഹങ്ങള്‍ എന്നിവയാല്‍ എന്നെ അനുഗ്രഹിച്ചതിനും ദൈവകൃപയ്ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.' എന്നാണ് പോസ്റ്റ്.

   ലാൽ ജോസ് സംവിധാനം ചെയ്ത 'എൽസമ്മ എന്ന ആൺകുട്ടി' എന്ന സിനിമയിലൂടെ അഭിനയജീവിതത്തിനു തുടക്കം കുറിച്ച നടിയാണ് ആൻ അഗസ്റ്റിൻ. നടൻ അഗസ്റ്റിന്റെ മകളാണ്.

   2013 ലെ ആർട്ടിസ്റ്റ് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. അർജുനൻ സാക്ഷി, ഡാ തടിയാ പോലുള്ള സിനിമകളിലെ ആൻ അഗസ്റ്റിന്റെ വേഷം ശ്രദ്ധേയമായിരുന്നു.

   2015 ൽ നീന എന്ന ചിത്രത്തിലെ നായിക വേഷത്തിനു ശേഷം ആൻ സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. 2014 ലായിരുന്നു ഛായാഗ്രാഹകൻ ജോമോൻ ടി. ജോണുമായുള്ള വിവാഹം. ഇവർ വിവാഹമോചിതരായി എന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്.   Also read: 'ചില്ലുകൂട്ടിൽ ഇരിക്കുന്നതെല്ലാം സവർണ്ണ പലഹാരങ്ങളാണോ?' ഷെഫീക്കിന്റെ സന്തോഷവുമായി ഉണ്ണി മുകുന്ദൻ

   ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഷെഫീക്കിന്റെ സന്തോഷം' എന്ന്‌ പേരിട്ടിരിക്കുന്ന സിനിമ ഗുലുമാൽ എന്ന ടി.വി. ഷോയുടെ അവതാരകനായിരുന്ന അനൂപ് രചനയും സംവിധാനവും നിർവഹിക്കും. ഉണ്ണി മുകുന്ദൻ ഫിലിംസും ബാദുഷയും ചേർന്നാണ് സിനിമ നിർമിക്കുന്നത്. മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദൻ ഫിലിംസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഷെഫീക്കിന്റെ സന്തോഷം'.

   'ഈ ചില്ലുകൂട്ടിൽ ഇരിക്കുന്നതെല്ലാം സവർണ്ണ പലഹാരങ്ങളാണോ?' എന്ന ടാഗ്‌ലൈൻ ആണ് സിനിമയുടെ പ്രഖ്യാപന പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

   ഒരു റിയലിസ്റ്റിക് ഫൺ മൂവിയായ ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്മാൻ ആണ്. ഹാരിസ് ദേശം ലൈൻ പ്രൊഡ്യൂസർ. എൽദോ ഐസക് ഛായാഗ്രഹണം നിർവഹിക്കുന്നു.

   ദി ഗ്രേറ്റ് ഫാദർ, സുഡാനി ഫ്രം നൈജീരിയ, കെട്ട്യോളാണെന്റെ മാലാഖ എന്നീ ചിത്രങ്ങളുടെ എഡിറ്റർ നൗഫൽ അബ്ദുള്ള, ആറാട്ട് തുടങ്ങിയ സിനിമകളുടെ ആർട്ട് ഡയറക്ടർ ഷാജി നടുവിൽ, എന്നിങ്ങനെ മികച്ചവർ പിന്നണിയിൽ അണിനിരക്കുന്ന ചിത്രത്തിലെ മറ്റു താരങ്ങളുടെ വിവരങ്ങളും കൂടുതൽ അറിയിപ്പും ഉടനെ ഉണ്ടാകും.

   രാകേഷ് കെ രാജൻ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആണ്. കോസ്റ്യൂം ഇർഷാദ് ചെറുകുന്ന്, സ്റ്റീൽസ് ബിജിത് ധർമ്മടം, പ്രൊമോഷൻ കൺസൾട്ടന്റ് വിപിൻ കുമാർ. ഡിസൈൻ മാ മീ ജോ.
   Published by:user_57
   First published:
   )}