ഇന്റർഫേസ് /വാർത്ത /Film / Nightdrive |'പെമ്പിള്ളേര്‍ക്ക് ഈ സമയത്ത് ഇറങ്ങാന്‍ പാടില്ലെന്ന് റൂള് വല്ലതുമുണ്ടോ'? നൈറ്റ് ഡ്രൈവുമായി അന്നാ ബെന്‍

Nightdrive |'പെമ്പിള്ളേര്‍ക്ക് ഈ സമയത്ത് ഇറങ്ങാന്‍ പാടില്ലെന്ന് റൂള് വല്ലതുമുണ്ടോ'? നൈറ്റ് ഡ്രൈവുമായി അന്നാ ബെന്‍

. ഒരു ത്രില്ലര്‍ ചിത്രമായിട്ടായിരിക്കും 'നൈറ്റ് ഡ്രൈവ്' പുറത്തിറങ്ങുക

. ഒരു ത്രില്ലര്‍ ചിത്രമായിട്ടായിരിക്കും 'നൈറ്റ് ഡ്രൈവ്' പുറത്തിറങ്ങുക

. ഒരു ത്രില്ലര്‍ ചിത്രമായിട്ടായിരിക്കും 'നൈറ്റ് ഡ്രൈവ്' പുറത്തിറങ്ങുക

  • Share this:

പെണ്‍കുട്ടികള്‍ക്ക് ഏതാണ് അസമയമെന്ന ചോദ്യം കേരളത്തില്‍ വീണ്ടും ചര്‍ച്ചയാക്കാന്‍ വൈശാഖിന്റെ പുതിയ ചിത്രം നൈറ്റ് ഡ്രൈവ് ഒരുങ്ങുന്നു.

റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖാണ് (Vysakh) ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഒരു ത്രില്ലര്‍ ചിത്രമായിട്ടായിരിക്കും 'നൈറ്റ് ഡ്രൈവ്' പുറത്തിറങ്ങുക.

അന്ന ബെന്നും റോഷന്‍ മാത്യും ദുരുഹ സംഭവത്തില്‍ കുടുങ്ങി കിടക്കുന്നതായി ട്രെയിലറില്‍ കാണിക്കുന്നു. ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും പ്രധാന വേഷത്തില്‍ എ്ത്തുന്നുണ്ട്. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

' isDesktop="true" id="487635" youtubeid="SEBhK3_rBBY" category="film">

രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.ആന്‍ മെഗാ മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'നൈറ്റ് ഡ്രൈവെ'ന്ന ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത് സുനില്‍ എസ് പിള്ളയാണ്.

Allu Arjun Pushpa| 'ഫഹദ് ഫാസിൽ ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാർ, പുഷ്പയിലെ പ്രകടനം അദ്ഭുതപ്പെടുത്തി': അല്ലു അർജുൻ 

മലയാളത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ സ്റ്റാറാണ് ഫഹദ് ഫാസിലെന്ന് (Fahadh Faasil) നടന്‍ അല്ലു അര്‍ജുന്‍ (Allu Arjun). പുഷ്പയിലെ (Pushpa) ഫഹദിന്റെ പ്രകടനം അദ്ഭുതപ്പെടുത്തിയെന്നും അല്ലു അർജുൻ പറഞ്ഞു. പുതിയ സിനിമയായ പുഷ്പയുടെ പ്രചരണാർത്ഥം കൊച്ചിയിലെത്തിയതായിരുന്നു താരം.  എത്ര കോടി കളക്ഷന്‍ നേടുകയെന്നതല്ല ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലുമുള്ളവര്‍ തന്റെ സിനിമ കാണുകയെന്നതാണ് ആഗ്രഹമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ. ചന്ദന കള്ളക്കടത്തുകാരനായ പുഷ്പരാജായാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. വില്ലന്‍ വേഷത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിലും. ചിത്രത്തില്‍ ഫഹദിന്റെ അഭിനയത്തെ പ്രശംസിയ്ക്കുകയാണ് താരം. വളരെ മികച്ച അഭിനേതാവാണ് ഫഹദ്. വളരെ ഫോക്കസ് ചെയ്ത അഭിനയം. ഫഹദിന്റെ അഭിനയം ഏറെ ആസ്വദിച്ചതായും അല്ലു അര്‍ജുന്‍ പറഞ്ഞു.

250 കോടി രൂപ റിലീസിന് മുന്‍പ് തന്നെ ചിത്രം നേടിയിരുന്നു. ഇരുന്നൂറോ ഇരുന്നൂറ്റി അമ്പത് കോടിയോ നേടിയെന്നതല്ല പ്രധാനം. സിനിമ എത്രത്തോളം ആളുകള്‍ കാണുകയെന്നതാണ്. ദക്ഷിണേന്ത്യയില്‍ മാത്രമല്ല ഉത്തരേന്ത്യയിലുമുള്ള പ്രേക്ഷകര്‍ക്ക് സിനിമ ആസ്വദിയ്ക്കാന്‍ കഴിയണം. പുഷ്പ ഒരു ഇന്ത്യന്‍ സിനിമയായി മാറി കാണാനാണ് ആഗ്രഹമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. കേരളത്തിലടക്കം ചിത്രം ഷൂട്ട് ചെയ്യണമെന്ന് താല്‍പര്യം ഉണ്ടായിരുന്നു.‍

വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്. അല്ലു അര്‍ജിനെ സൂപ്പൂര്‍ സ്റ്റാറാക്കി ആര്യ ഒരുക്കിയ സുകുമാറാണ് പുഷ്പയും സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

Also Read- Allu Arjun | സ്‌നേഹ സമ്മാനവുമായി അല്ലു; 'പുഷ്പ' അണിയറ പ്രവര്‍ത്തകര്‍ക്ക് 10 ഗ്രാം സ്വര്‍ണ്ണനാണയം

മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്. ചിത്രത്തിലെ നായിക രശ്മിക മന്ദാനയും സംഗീത സംവിധായകൻ ദേവിശ്രീ പ്രസാദും  ചടങ്ങില്‍ പങ്കെടുത്തു.

First published:

Tags: Anna Ben, Film trailer, Roshan Mathew