നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Night drive | വൈശാഖ് ചിത്രത്തില്‍ അന്ന ബെന്നും റോഷന്‍ മാത്യുവും, നൈറ്റ് ഡ്രൈവ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

    Night drive | വൈശാഖ് ചിത്രത്തില്‍ അന്ന ബെന്നും റോഷന്‍ മാത്യുവും, നൈറ്റ് ഡ്രൈവ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

    ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചു കൊണ്ട് ത്രില്ലര്‍ സ്വഭാവത്തിലാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്

    • Share this:
      റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ്(Vysakh)  സംവിധാനം ചെയ്യുന്ന 'നൈറ്റ് ഡ്രൈവ്' (Night drive). എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് അണിയ പ്രവര്‍ത്തകര്‍.

      ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചു കൊണ്ട് ത്രില്ലര്‍ സ്വഭാവത്തിലാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.


      ആന്‍ മെഗാ മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'നൈറ്റ് ഡ്രൈവെ'ന്ന ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത് സുനില്‍ എസ് പിള്ളയാണ്.

      Jeethu Joseph | ആർക്കും മനസ്സിലായില്ലല്ലോ, അല്ലേ? കൊച്ചി മെട്രോയിൽ ജീത്തു ജോസഫിന്റെ യാത്ര

      കൊച്ചി മെട്രോയിൽ (Kochi Metro) യാത്രക്കാർക്കൊപ്പം സംവിധായകൻ ജീത്തു ജോസഫ് (Jeethu Joseph). മെട്രോയിലെ തന്റെ ആദ്യ അനുഭവമാണിതെന്ന് ജീത്തു ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. മാസ്ക് ധരിച്ചിട്ടുള്ളതിനാൽ ഒപ്പമുള്ളയാൾ ജീത്തു ജോസഫ് ആണെന്ന് സഹയാത്രക്കാർക്കു മനസ്സിലായതായി വീഡിയോ കണ്ടാൽ പറയില്ല. പ്ലാറ്റ്‌ഫോമിന് പുറത്തു നിന്നുള്ള ചിത്രങ്ങളാണ് ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുള്ളത്.

      പലരും രസകരമായി കമന്റ് ചെയ്തിട്ടുണ്ട്. അടുത്ത സിനിമയ്ക്കുള്ള പരിപാടിയാണോ ഈ യാത്ര എന്നും, അടുത്ത സിനിമ മെട്രോയിലെ ത്രില്ലർ ആയിരിക്കുമോ എന്നുമൊക്കെ ചോദ്യങ്ങളുണ്ട്.

      ദൃശ്യം ചിത്രങ്ങൾക്ക് ശേഷം 'റാം', '12th മാൻ' തുടങ്ങിയ സിനിമകൾ ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഉണ്ടായി. ഇതിൽ 12th മാൻ ഷൂട്ടിംഗ് പൂർത്തിയായി റെയ്‌ലീസിനു ഒരുങ്ങുകയാണ്.

      2021 ഓഗസ്റ്റിലാണ് '12th മാൻ' ഷൂട്ടിംഗ് ആരംഭിച്ചത്. ദൃശ്യം 1, ദൃശ്യം 2, റാം തുടങ്ങിയ സിനിമകൾക്ക് ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നാലാമത് ചിത്രമാണ് ഇത്.

      'നിഴലുകൾ മറനീക്കുന്നു' എന്ന ടാഗ്‌ലൈനോട് കൂടി പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് '12th മാൻ'. 24 മണിക്കൂറിനുള്ളിൽ നടക്കുന്ന സസ്പെൻസ് ത്രില്ലർ എന്ന നിലയിലാണ് ചിത്രം പ്രതീക്ഷിക്കുന്നത്. അതേസമയം തന്നെ എന്റെർറ്റൈനെർ കൂടിയാവും. സാധാരണ ഗതിയിലെ ഹീറോ-ഹീറോയിൻ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന രീതിയാണ് 12th മാൻ അവലംബിച്ചു പോരുന്നത്.

      ഉണ്ണി മുകുന്ദൻ, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാർ, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായർ, ശിവദ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

      '12th മാൻ' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.
      Published by:Jayashankar AV
      First published:
      )}