സ്വകാര്യ ടെലികോം കമ്പനിയുടെ ഓഫീസിൽ തന്നെ പൂട്ടിയിടാനുണ്ടായ സാഹചര്യത്തെത്തുടർന്ന് നടി അന്ന രേഷ്മ രാജൻ (Anna Reshma Rajan) നൽകിയ പോലീസ് പരാതി ഒത്തുതീർപ്പാക്കി. സിം കാർഡ് മാറ്റിവാങ്ങാൻ എത്തിയ താൻ എന്തോ മോഷ്‌ടിച്ചുവെന്ന തരത്തിലാണ് അവർ ഷട്ടർ താഴ്ത്തിയത് എന്ന് അന്ന മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ നടി എന്ന നിലയിലല്ല, ഒരു സാധാരണ സ്ത്രീയെന്ന തരത്തിലാണ് മുഖത്ത് മാസ്ക് വരെ ധരിച്ച് താൻ അവിടേക്കു ചെന്നതെന്ന് അന്ന.
അമ്മയുടെ സിം കാർഡുമായി പോയി. സിം കേടായതിനെത്തുടർന്ന് അമ്മയെ ഫോണിൽ വിളിച്ചത് സംസാരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ടെലികോം ഓഫീസിൽ ഐ.ഡി. കാർഡ് വേണമെന്ന് തന്നോട് പറഞ്ഞെന്നും, അതിന്റെ പേരിൽ തർക്കമുണ്ടായെന്നും അന്ന. ഒറിജിനൽ ഐ.ഡി. പ്രൂഫ് വീട്ടിൽ പോയി എടുത്തുകൊണ്ടു വന്നേ പറ്റൂ എന്ന തരത്തിലായപ്പോൾ, തർക്കം മുറുകി. ശേഷം ഓഫിസിൽ ഉണ്ടായിരുന്ന യുവതിയുടെ ഫോട്ടോ അന്ന ഫോണിൽ പകർത്തി. അത് ഡിലീറ്റ് ചെയ്യണമെന്നായി അവർ. തന്നോട് മോശമായി സംസാരിച്ചതുകൊണ്ടാണ് ഫോട്ടോ എടുത്തത് എന്ന് അന്നയുടെ പക്ഷം.
Also read: നടി അന്ന രേഷ്മ രാജനെ ടെലികോം കമ്പനിയുടെ ഓഫിസിൽ പൂട്ടിയിട്ടതായി പോലീസിൽ പരാതി
തർക്കത്തിനൊടുവിൽ, ഫോട്ടോ ഡിലീറ്റ് ചെയ്താലേ മതിയാവൂ എന്ന് പറഞ്ഞ അവർ ഷട്ടർ താഴ്ത്തുകയായിരുന്നു. ഇതിൽ സ്തബ്ധയായിപ്പോയ അന്ന പരിചയക്കാരെ വിളിച്ചാണ് പോലീസിലെത്തിയത്. അവർ മോശമായി പെരുമാറിയതും, താൻ മറ്റൊരാളുടെ ചിത്രം പകർത്തിയതും പാടില്ലായിരുന്നു എന്ന് പറഞ്ഞ അന്ന, അവർ മാപ്പ് പറഞ്ഞതിനാൽ പരാതി ഒത്തുതീർപ്പാക്കി എന്നും അറിയിച്ചു. മറ്റുള്ളവരുടെ ജീവിതം കൂടി താൻ മാനിക്കേണ്ടതുണ്ടെന്നും, അതിനാൽ പരാതിയുമായി മുന്നോട്ടില്ലെന്നും നടി വ്യക്തമാക്കി.
ഒക്ടോബർ ആറ് വൈകുന്നേരത്തോടു കൂടിയാണ് ആലുവയിലെ ടെലികോം ഓപ്പറേറ്ററുടെ ഓഫീസിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
Summary: Actor Anna Reshma Rajan, who was locked inside the office of a telecom operator in Aluva withdraws her complaint after the issue was settled between both parties. Anna wanted to get a faulty SIM card repaired, which resulted in a heated exchange between her and the service provider, which ended in them locking her up
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anna Rajan