നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Rajinikanth | സൂപ്പര്‍സ്റ്റാറിന്റെ പ്രണയജോഡിയായി ലേഡി സൂപ്പര്‍സ്റ്റാര്‍; അണ്ണാത്തെയിലെ ഗാനം പുറത്തിറങ്ങി

  Rajinikanth | സൂപ്പര്‍സ്റ്റാറിന്റെ പ്രണയജോഡിയായി ലേഡി സൂപ്പര്‍സ്റ്റാര്‍; അണ്ണാത്തെയിലെ ഗാനം പുറത്തിറങ്ങി

  സിദ് ശ്രീറാമും ശ്രേയാ ഘോഷാലുമാണ് 'സാരെ കാട്രേ' എന്ന് തുടങ്ങുന്ന ആലപിച്ചിരിക്കുന്നത്

  • Share this:
   രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയിലെ പുതിയ ഗാനം പുറത്തിറങ്ങി. സിദ് ശ്രീറാമും ശ്രേയാ ഘോഷാലുമാണ് 'സാരെ കാട്രേ' എന്ന് തുടങ്ങുന്ന ആലപിച്ചിരിക്കുന്നത്.

   സിനിമയുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. രജനികാന്ത് ചിത്രം 'അണ്ണാത്തെ' ദീപാവലി റിലീസായി ഈ വർഷം തന്നെ തിയേറ്ററുകളിലെത്തും.

   ഡിസംബർ മാസത്തിൽ ക്രൂ അംഗങ്ങൾക്ക്‌ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചിരുന്നു. ഹൈദരാബാദിൽ ഷൂട്ടിംഗ് നടക്കവെയാണ് കോവിഡ് ബാധ സെറ്റിനെ ബാധിച്ചത്. ഡിസംബർ പതിനാലിനാണ് അണ്ണാത്തേയുടെ ചിത്രീകരണം ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്.

   ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി-ആക്ഷൻ ഡ്രാമ സിനിമയായാവും പുറത്തിറങ്ങുക. പടയപ്പാ, അരുണാചലം തുടങ്ങിയ സിനിമകളിൽ കണ്ടുപരിചയിച്ച രജനികാന്തിനെ ഒരിക്കൽക്കൂടി കാണാനുള്ള അവസരം കൂടിയാവും ഇത്.

   എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത 'ദർബാർ' എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി രജനി നായകവേഷം ചെയ്തത്. ഈ ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റ് ആയില്ല. നവംബർ നാലാണ് റിലീസ് തിയതി.

   ദർബാറിന്‌ ശേഷം രജനികാന്ത്-നയൻ‌താര ജോഡികൾ ഒരിക്കൽ കൂടി ഒന്നിക്കുന്ന സിനിമയാണിത്.

   സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന സിനിമയിൽ ഖുശ്‌ബു, മീന, കീർത്തി സുരേഷ്, പ്രകാശ് രാജ്, സൂരി എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിക്കും.   വിശ്വാസം സിനിമയ്ക്ക് വേഷം ശിവ- സംഗീത സംവിധായകൻ ഡി. ഇമ്മൻ കൂട്ടുകെട്ട് ഒരിക്കൽക്കൂടി കൈകോർക്കുന്ന സിനിമകൂടിയാണിത്.

   'പത്തൊമ്പതാം നൂറ്റാണ്ട്'; 'പാച്ചു പണിക്കര്‍' ആയി സുധീര്‍ കരമന; അടുത്ത കഥാപാത്രവുമായി വിനയന്‍

   വിനയന്റെ സംവിധാനം നിര്‍വഹിക്കുന്ന സിനിമയായ 'പത്തൊമ്പതാം നൂറ്റാണ്ടിലെ അടുത്ത ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി. സുധീര്‍ കരമന അവതരിപ്പിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് വിനയന്‍. തിരുവിതാംകൂറിന്റെ പടനായകനായിരുന്നു 'പാച്ചു പണിക്കര്‍' എന്ന കഥാപാത്രത്തെയാണ് സുധീര്‍ അവതരിപ്പിക്കുന്നത്.

   ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പത്തൊന്‍പതാം നൂറ്റാണ്ട്'. നവോത്ഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ധീരനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സന്‍ അവതരിപ്പിക്കുന്നു.

   അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്,സുധീര്‍ കരമന,സുരേഷ് ക്യഷ്ണ, ടിനി ടോം, വിഷ്ണു വിനയ്,ഇന്ദ്രന്‍സ്, രാഘവന്‍,അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ക്യഷ്ണ, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഗത, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍. ആദിനാട് ശശി, മന്‍രാജ്,പൂജപ്പുര, രാധാക്യഷ്ണന്‍, ജയകുമാര്‍,നസീര്‍ സംക്രാന്തി, ഹരീഷ് പേങ്ങന്‍, ഗോഡ്സണ്‍, ബിട്ടു തോമസ്. മധു പുന്നപ്ര,ഷിനു ചൊവ്വ,ടോംജി വര്‍ഗ്ഗീസ്,സിദ്ധ് രാജ്,ജെയ്സപ്പന്‍, കയാദു,ദീപ്തി സതി, പൂനം ബജ്വ,രേണു സൗന്ദര്‍,വര്‍ഷ വിശ്വനാഥ്,നിയ, മാധുരി ബ്രകാന്‍സ,ശ്രീയ ശ്രീ,സായ് കൃഷ്ണ, ബിനി,അഖില പുഷ്പാംഗദന്‍, റ്റ്വിങ്കിള്‍ ജോബി തുടങ്ങിയ ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അഭിനയിക്കുന്ന ചിത്രമാണ് 'പത്തൊന്‍പതാം നൂറ്റാണ്ട് '
   Published by:Karthika M
   First published:
   )}