• HOME
  • »
  • NEWS
  • »
  • film
  • »
  • ബുള്ളറ്റിലേറി മാസ്സ് ലുക്കില്‍ രജനി; അണ്ണാത്തെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ട് സണ്‍ പിക്‌ചേഴ്‌സ്

ബുള്ളറ്റിലേറി മാസ്സ് ലുക്കില്‍ രജനി; അണ്ണാത്തെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ട് സണ്‍ പിക്‌ചേഴ്‌സ്

നായക കഥാപാത്രത്തിന്റെ മാസ്സ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് മോഷന്‍ പോസ്റ്റര്‍

  • Share this:
    സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'അണ്ണാത്തെ'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ട് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്. നായക കഥാപാത്രത്തിന്റെ മാസ്സ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് മോഷന്‍ പോസ്റ്റര്‍.

    ഇന്ന് രാവിലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. കൊവിഡ് പ്രതിസന്ധി കാരണമാണ് ചിത്രത്തിന്റെ റിലീസ് നീണ്ടത്. നയന്‍താര, മീന, ഖുശ്ബു, കീര്‍ത്തി സുരേഷ്, സൂരി, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.



    പ്രോജക്റ്റ് പ്രഖ്യാപന സമയത്ത് 2020ല്‍ തന്നെ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. എന്നാല്‍ കൊവിഡ് ആദ്യ തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ചിത്രം അടുത്ത വര്‍ഷത്തേക്ക് നീട്ടുകയാണെന്ന് സണ്‍ പിക്ചേഴ്സ് പിന്നാലെ പ്രഖ്യാപിച്ചു. ഈ വര്‍ഷം പൊങ്കലിന് റിലീസ് ചെയ്യാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് ദീപാവലി സീസണിലേക്ക് മാറ്റുകയായിരുന്നു. ദീപാവലി റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.

    സിരുത്തൈ ശിവ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്.  ഛായാഗ്രഹണം വെട്രി പളനിസാമി, സംഗീതം ഡി ഇമ്മന്‍, എഡിറ്റിംഗ് റൂബെന്‍, കലാസംവിധാനം മിലന്‍, സ്റ്റണ്ട് ദിലീപ് സുബ്ബരായന്‍, നൃത്ത സംവിധാനം ബൃന്ദ, പ്രേം രക്ഷിത്, സഹരചന ആദി നാരായണ, കോ ഡയറക്റ്റര്‍ ആര്‍ രാജശേഖര്‍.
    Published by:Karthika M
    First published: