• HOME
  • »
  • NEWS
  • »
  • film
  • »
  • ANOOP MENON AND KANNAN THAMARAKKULAM JOIN HANDS FOR A NEW MOVIE

അനൂപ് മേനോന്റെ തിരക്കഥ; പുതിയ ചിത്രവുമായി കണ്ണൻ താമരക്കുളം

Anoop Menon and Kannan Thamarakkulam join hands for a new movie | അനൂപ് മേനോനും സംവിധായകൻ കണ്ണൻ താമരക്കുളവും പുതിയ ചിത്രത്തിനായി കൈകോർക്കുന്നു

വരാൽ

വരാൽ

  • Share this:
    അനൂപ് മേനോനും സംവിധായകൻ കണ്ണൻ താമരക്കുളവും പുതിയ ചിത്രത്തിനായി കൈകോർക്കുന്നു. 'വരാൽ' എന്നാണ് പുതിയ സിനിമയുടെ പേര്. 'വർഗം, മതം, ശിക്ഷ' എന്ന ടാഗ്‌ലൈനോട് കൂടിയാണ് പോസ്റ്റർ പുറത്തിറങ്ങിയിട്ടുള്ളത്. അനൂപ് മേനോന്റെയും പ്രകാശ് രാജിന്റെയും മുഖം ഉൾപ്പെടുത്തിയ പോസ്റ്റർ ആണ് പുറത്തിറങ്ങിയിട്ടുള്ളത്.

    "കുറച്ചധികം രാഷ്ട്രീയവും അതിനപ്പുറം ത്രില്ലും, അതാണ് 'വരാൽ'. വേറിട്ട ഒരു സിനിമ. എനിക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുകയാണ് പ്രിയ സ്നേഹിതൻ അനൂപ് മേനോൻ. നന്ദി. ഒപ്പം ക്വാളിറ്റിയിൽ ഒരു കോംപ്രമൈസും ചെയ്യാതെ ഈ സിനിമ നിർമ്മിക്കാം എന്ന് കമ്മിറ്റ് ചെയ്ത മലയാള സിനിമിയയിലെ പ്രമുഖ നിർമ്മാണകമ്പനിയായ ടൈം ആഡ്‌സ് എന്റെർറ്റൈന്മെന്റ്സ് സെബാസ്റ്യൻ സാറിനും ഒരുപാടു നന്ദി. വലിയ താരനിര അണിനിരക്കുന്ന സിനിമയുടെ കൂടുതൽ വിവരങ്ങൾ അധികം താമസിയാതെ പുറത്തു വിടുന്നതായിരിക്കും," സംവിധായകൻ അറിയിച്ചു.

    പി.എ. സെബാസ്റ്റ്യൻ ആണ് 'വരാൽ' നിർമ്മിക്കുന്നത്. പ്രൊജക്റ്റ് ഡിസൈനർ: എൻ.എം. ബാദുഷ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കെ.ആർ. പ്രകാശ്, പ്രൊജക്റ്റ് കോഓർഡിനേറ്റർ: അജിത് പെരുമ്പള്ളി, ക്യാമറ: രവി ചന്ദ്രൻ.



    'പട്ടാഭിരാമൻ' എന്ന സിനിമയാണ് കണ്ണൻ താമരക്കുളം ഏറ്റവും ഒടുവിലായി സംവിധാനം നിർവഹിച്ചു റിലീസ് ചെയ്ത സിനിമ. ജയറാമായിരുന്നു നായകൻ. അതിനു ശേഷം മരട് ഫ്ലാറ്റ് പൊളിക്കൽ പരാമർശിക്കുന്ന ചിത്രം പൂർത്തിയാക്കിയിരുന്നു. സിനിമയുടെ പേര് വിവാദമായതിനെ തുടർന്ന് പുതിയ പേര് നൽകുകയായിരുന്നു. 'ദി വെര്‍ഡിക്ട്' എന്നാണ് സിനിമയ്ക്ക് നൽകിയിട്ടുള്ള പുതിയ പേര്.

    ഈ വര്‍ഷം ഫെബ്രുവരി 19ന് തിയേറ്റര്‍ റിലീസ് ചെയ്യാനിരിക്കവേ ചില പരാതികളുടെ അടിസ്ഥാനത്തില്‍ എറണാകുളം മുന്‍സിഫ് കോടതി ചിത്രത്തിന്റെ റിലീസ് തടഞ്ഞിരുന്നു. മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി.

    അനൂപ് മേനോൻ സംവിധാനം ചെയ്തു പൂർത്തിയായ 'കിംഗ് ഫിഷ്' റിലീസ് പ്രതീക്ഷിക്കുന്ന ചിത്രമാണ്. 'പത്മ' എന്ന സിനിമയും പൂർത്തിയായിട്ടുണ്ട്. ഈ ചിത്രത്തിന്റെ തിരക്കഥ അനൂപ് മേനോന്റെയാണ്. സുരഭി ലക്ഷ്മിയാണ് നായിക. ഈ സിനിമയുടെ ടീസറും മറ്റും ശ്രദ്ധ നേടിയിരുന്നു. ഈ സിനിമയുടെ നിർമ്മാതാവും അനൂപ് മേനോനാണ്. അടുത്തിടെ റിലീസ് ചെയ്ത 'ഹോം' എന്ന സിനിമയിൽ അനൂപ് മേനോൻ അതിഥിവേഷം കൈകാര്യം ചെയ്തിരുന്നു.

    Summary: Anoop Menon and director Kannan Thamarakkulam join hands for their next movie Varaal. Anoop Menon pens the movie. The film released its title poster showcasing Prakash Raj and Anoop Menon on it. This is the second time the director and screenwriter are associating after the controversial movie on flat demolition
    Published by:user_57
    First published:
    )}