• HOME
  • »
  • NEWS
  • »
  • film
  • »
  • ANOOP MENON S PADMA MOVIE SECOND TEASER RELEASED

'അലക്‌സാ പ്ലേ ധക് ധക്' ചക്കപ്പഴത്തിലെ പൈങ്കിളിയുടെ 'ഐറ്റം' ഡാന്‍സ്; ചിരിയുണര്‍ത്തി 'പത്മ' രണ്ടാമത്തെ ടീസര്‍

ചക്കപ്പഴം പരമ്പരയിലൂടെ ശ്രദ്ധേയയായ പൈങ്കിളി എന്ന ശ്രുതി രജിനികാന്തും യുവനടൻ അമ്പി നീനാസവും അനൂപും സുരഭിയുമാണ് ടീസറിലുള്ളത്,

Padma Teaser

Padma Teaser

  • Share this:
    തിരുവനന്തപുരം: നടനും തിരക്കഥാകൃത്തുമൊക്കെയായ അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പത്മ'. ദേശീയ അവാർഡ് ജേതാവ് കൂടിയായ സുരഭി ലക്ഷ്മിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ രണ്ടാമത്തെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അനൂപ് മേനോൻ. ചക്കപ്പഴം പരമ്പരയിലെ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമായ പൈങ്കിളിയെ അവതരിപ്പിച്ച ശ്രുതി രജിനികാന്തും യുവനടൻ അമ്പി നീനാസവും അനൂപ് മേനോനും സുരഭിയുമാണ് ടീസറിലുള്ളത്.

    Also Read- 'വിക്രം' സെറ്റിൽ ഫഹദ് എത്തി; കമൽ ഹാസനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം

    രസകരമായ ടിക്ടോക് ഡാൻസും അതിനെപറ്റിയുള്ള സംഭാഷണവുമാണ് സെക്കൻഡുകൾ നീളുന്ന ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിതാരയുടെ ശബ്ദത്തിൽ ശ്രുതിയുടെ നൃത്തച്ചുവടുകള്‍ എന്നാണ് ടീസർ പങ്കുവെച്ച്കൊണ്ട് അനൂപ് മേനോൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. അനൂപ് മേനോന്‍ നിർമാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരഭി ലക്ഷ്മിയുടെ ഭര്‍ത്താവായി അനൂപ് മേനോനും ഒരു കഥാപാത്രമായെത്തുന്നു.

    Also Read- മമ്മൂട്ടിയുടെ ന്യൂ ഡൽഹിയിൽ നിങ്ങൾ അറിയാത്ത വിശേഷങ്ങൾ ഏറെ; ഫേസ്ബുക്ക് കുറിപ്പ്

    സുരഭി ലക്ഷ്മിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുരഭി ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം കൂടിയാണ് പത്മ.അനൂപ് മേനോന്‍സ് സ്റ്റോറീസിന്റെ ബാനറില്‍ അദ്ദേഹം തന്നെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചാണ് ചിത്രം പുറത്തിറങ്ങുന്നത്. പ്രശസ്ത ക്യാമറാമാന്‍ മഹാദേവന്‍ തമ്പിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. നിനോയ് വര്‍ഗീസ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ കലാ സംവിധാനം ദുന്ദു രഞ്ജീവാണ് നിര്‍വഹിച്ചിരിക്കുന്നത്.

    Also Read- ഇങ്ങനെ പോയാൽ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും എന്ന് മോഹൻലാലിനോട് ഷെഫ് സുരേഷ് പിള്ള






    Also Read- നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ

    നേരത്തെ പുറത്തിറങ്ങിയ ടീസറും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചിരുന്നു. മികച്ച ഒരു ഫാമിലി എന്‍റര്‍ടെയ്നറുടെ പ്രതീക്ഷയാണ് ടീസറുകൾ ഇതിനോടകം നല്‍കുന്നത്.ബാദുഷയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍, സിയാന്‍ ശ്രീകാന്താണ് എഡിറ്റര്‍, അനില്‍ ജി ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍, ആന്റണി സ്റ്റീഫനാണ് ഡിസൈന്‍, വാര്‍ത്ത പ്രചരണം- പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
    Published by:Rajesh V
    First published:
    )}