• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഉമ്പായിയും ഒ.എൻ.വിയും അവരുടെ പാട്ടുകളും....


Updated: August 1, 2018, 6:58 PM IST
ഉമ്പായിയും ഒ.എൻ.വിയും അവരുടെ പാട്ടുകളും....

Updated: August 1, 2018, 6:58 PM IST
# അനൂപ് പരമേശ്വരൻ

ഒഎന്‍വിയുടെ എഴുത്തിലുള്ള ആദ്യ ഉമ്പായി ആൽബം റെക്കോഡിങ്ങിന്റെ ദിവസമാണ്. ഒഎന്‍വിക്ക് മുന്‍പില്‍ റയാന്‍ സ്റ്റുഡിയോയില്‍ ഇരുന്ന് ഉമ്പായി പാടി....
'എന്തിനേ കൊട്ടിയടയ്ക്കുന്നു കാലമെന്‍ ഇന്ദ്രീയ ജാലകങ്ങള്‍, ജാലകച്ഛായയില്‍ പാടാന്‍ വരും പക്ഷി ജാലം പറന്നുപോയോ, പാടവരമ്പത്തു ചീവീട് രാക്കത്തി രാകിടും ഒച്ചയുണ്ടോ'

ഇത്രയും കഴിഞ്ഞപ്പോള്‍ കവി പെട്ടെന്ന് ഇടപെട്ടു. ഇത് ഈ വൃദ്ധന്റെ വിലാപമാണ്. ഉമ്പായിക്കും ഇത് പിന്നീട് വരും. കാലം ഇന്ദ്രീയ ജാലകങ്ങള്‍ കൊട്ടിയടയ്ക്കുന്ന സ്ഥിതി. കാഴ്ച കുറഞ്ഞതിനാല്‍ ജാലകച്ഛായയില്‍ പാടാന്‍ വന്നിരുന്ന പക്ഷിജാലം അവിടെ ഉണ്ടോ എന്ന് അറിയാത്ത അവസ്ഥ. ചെവി കേള്‍ക്കാത്തതിനാല്‍ രാത്രി ചീവീട് പാട്ടു നിര്‍ത്തിയോയെന്നു സംശയിക്കുന്ന അവസ്ഥ....

ഇതു കേട്ടുകഴിഞ്ഞപ്പോള്‍ ഉമ്പായിയുടെ കണ്ണുനിറഞ്ഞു...'പൈതലേ തൊട്ടിലിലാട്ടുന്നൊരമ്മതന്‍ കൈവള പാടുന്നുണ്ടോ.....' പിന്നെ കേള്‍ക്കുമ്പോഴൊക്കെ കണ്ണുനിറഞ്ഞുപോയ ഈ പാട്ടുമാത്രമല്ല അന്നു ഗായകന്‍ കവിക്കു മുന്നിലിരുന്നു പാടിയത്....

പാടുക സൈഗാള്‍ പാടൂ റെക്കോഡിങ് തുടങ്ങും മുന്‍പ് ഒ.എന്‍.വി ചോദിച്ചു. നമ്മളെന്തിനാണ് സൈഗാളിനോട് പാടാന്‍ പറയുന്നത്?. ഇല്ലെങ്കിലും സൈഗാള്‍ പാടില്ലേ? ചിലര്‍ പാടരുത് എന്നു പറയുന്നതുകൊണ്ട് നമ്മള്‍ സൈഗാളിനോട് പാടണം എന്നു പറയണം.

'തമ്മില്‍ വേര്‍പെടുമാത്മാക്കള്‍ തന്‍ വേദനകള്‍
ജീവശാഖിയില്‍ ഋതുഭേദങ്ങളുണര്‍ത്തുമ്പോള്‍
നീയതില്‍ പാടൂ പാടൂ രാക്കുയിലേ ....
പാടൂക സൈഗാള്‍ പാടൂ....

 
First published: August 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍