നസ്രിയ (Nazriya Fahadh) ആദ്യമായി വേഷമിടുന്ന തെലുങ്ക് ചിത്രമാണ് 'അണ്ടേ സുന്ദരാനികി' (Ante Sundaraniki). തെലുങ്ക് സൂപ്പര്‍ താരം നാനിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.ചിത്രത്തിന്റെ മലയാളം പതിപ്പിന് ആഹാ സുന്ദര എന്നാണ് പേര്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്ത് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
വിവേക് ആത്രേയയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.നാനിയും സംവിധായകൻ വിവേക് ആത്രേയയും ആദ്യമായി കൈകോർക്കുന്ന ചിത്രം കൂടിയാണ് 'അണ്ടേ സുന്ദരാനികി'.വളരെ വ്യത്യസ്തമായ ഒരു മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ആയിരിക്കും ഈ ചിത്രം. നാനിയും വിവേക് ആത്രേയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.
ചിത്രത്തില്‍ സുന്ദര്‍ എന്ന ബ്രാഹ്മണ യുവാവിനെ അവതരിപ്പിക്കുന്നത് നാനിയാണ്. കുടുംബത്തിലെ ഒരേയൊരു ആണ്‍കുട്ടിയായതിനാല്‍ സുന്ദറിന് കുടുംബത്തില്‍ നിന്ന് ധാരാളം സ്നേഹവാത്സല്യങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ ജ്യോതിഷികളുടെ ഉപദേശങ്ങള്‍ പാലിച്ച് പല കാര്യങ്ങളും ഒഴിവാക്കേണ്ട സുന്ദറിന് കുടുംബത്തിന്റെ അതിരുവിട്ട കരുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. തികച്ചു വ്യത്യസ്തമായൊരു പ്രമേയമാണെന്നാണ് ടീസർ നല്കുന്ന സൂചന.
ജൂണ്‍ 10 ന് തമിഴില്‍ ആടാടെ സുന്ദരാ എന്ന പേരിലും മലയാളത്തില്‍ ആഹാ സുന്ദരാ എന്ന പേരിലും ഒരേ സമയം ചിത്രം പുറത്തിറങ്ങും.
ചിത്രത്തിന്റെ എഡിറ്റര്‍ രവിതേജ ഗിരിജലയാണ്. വിവേക് ??ആത്രേയ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. നാനി, നസ്രിയ ഫഹദ് എന്നിവരെ കൂടാതെ നദിയ, ഹര്ഷവര്ദ്ധന്, രാഹുല്‍ രാമകൃഷ്ണ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, രവിശങ്കര്‍ വൈ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വിവേക് സാഗറിൻറെ സംഗീതത്തിൽ നികേത് ബൊമ്മിയാണ് ചിത്രത്തിൻറെ ഛായാഗ്രഹണം. പ്രൊഡക്ഷൻ ഡിസൈൻ- ലത നായിഡു, പബ്ലിസിറ്റി ഡിസൈൻ- അനിൽ & ഭാനു, പിആർഒ-ആതിര ദിൽജിത്ത്.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.