നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Mohanlal | 'ഇത് നമ്മുടേത്'; ദേശീയ പുരസ്‌കാരം മോഹന്‍ലാലിനെ കാണിക്കുന്ന ആന്റണി പെരുമ്പാവൂര്‍; വൈറലായി ഫോട്ടോ

    Mohanlal | 'ഇത് നമ്മുടേത്'; ദേശീയ പുരസ്‌കാരം മോഹന്‍ലാലിനെ കാണിക്കുന്ന ആന്റണി പെരുമ്പാവൂര്‍; വൈറലായി ഫോട്ടോ

    ചിത്രത്തിന് ലഭിച്ച പുരസ്‌കാരം ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിനെ കാണിക്കുന്ന ചിത്രമാണ് വൈറലാവുന്നത്

    • Share this:
      ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര വേളയില്‍ മലയാളത്തിന് അഭിമാനമായ ചിത്രമാണ് മരക്കാര്‍: അരബിക്കടലിന്റെ സിംഹമാണ്. ഇപ്പോഴിതാ ചിത്രത്തിന് ലഭിച്ച പുരസ്‌കാരം ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിനെ കാണിക്കുന്ന ചിത്രമാണ് വൈറലാവുന്നത്.

      ദേശിയ ചലച്ചിത്ര അവാര്‍ഡില്‍ ചിത്രത്തിനുള്ള അവാര്‍ഡ് മരക്കാര്‍: അറബിക്കടലിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവാരും സംവിധായകന്‍ പ്രിയദര്‍ശനുമാണ് ഏറ്റുവാങ്ങിയത്.

      മോഹന്‍ലാലിനും പ്രിയദര്‍ശനുമൊപ്പം ഇങ്ങനെ ഒരു ഡ്രീം പ്രൊജക്റ്റില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ആന്റണി പെരുമ്പാവൂര്‍ കുറിച്ചു. ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കാനായതില്‍ ചിത്രത്തിലെ അഭിനേതാക്കള്‍ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പങ്കുവെച്ച ചിത്രത്തിനോടൊപ്പം ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.





      ദേശീയ പുരസ്‌കാരങ്ങളില്‍ മികച്ച ചിത്രത്തിന് പുറമേ മികച്ച വിഎഫ്എക്‌സിനും മികച്ച വസ്ത്രാലങ്കാരത്തിനുമുള്ള പുരസ്‌കാരങ്ങളും മരക്കാര്‍ സ്വന്തമാക്കിയിരുന്നു.

      Also Read - Rajanikanth | രജനീകാന്ത് ഫാൽക്കെ അവാർഡ് സമർപ്പിച്ചത് ഉറ്റതോഴൻ രാജ്‍ ബഹദൂറിന്; ആരാണ് രാജ് ബഹദൂർ? രജനിയുമായുള്ള ബന്ധമെന്ത്?

      Also Read - ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ സമ്മാനിച്ചു; കങ്കണയും മനോജ് ബാജ്പേയും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി

      നടൻ രജനികാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

      നടൻ രജനികാന്തിനെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രജനികാന്തിനെ പൊതു ആരോഗ്യ പരിശോധനയ്ക്ക് പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഭാര്യ ലത രജനികാന്ത് അറിയിച്ചതായി റിപ്പോർട്ട്.

      അദ്ദേഹം നാല് ദിവസം ചികിത്സയിൽ കഴിയും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

      അതേസമയം തന്നെ രജനിയെ ഗുരുതരമായ ഹൃദ്രോഗം ബാധിച്ചതായി സ്ഥിരീകരിക്കകതാ റിപ്പോർട്ടുകളുണ്ട്. ഹൃദയവുമായി ബന്ധിപ്പിക്കുന്ന രക്തക്കുഴലുകളിൽ വേണ്ടത്ര രക്തം ലഭിക്കാത്തതിനാൽ ടിഷ്യൂകൾക്ക് കേടുപാടുകൾ സംഭവിച്ചതായി പറയപ്പെടുന്നു.

      രജനിയുടെ അടുത്ത ബന്ധുവായ നടൻ വൈ.ജി. മഹേന്ദ്രൻ താരം സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആശുപത്രി സന്ദർശിച്ച ശേഷം വ്യക്തമാക്കിയാതായി ഇന്ത്യഗ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകർ.

      ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദാദാസാഹിബ് ഫാൽക്കെ അവാർഡിന് അർഹനായ രജനികാന്ത്, രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കണ്ടതിന് ശേഷം ഡൽഹിയിൽ നിന്ന് മടങ്ങിയിരുന്നു.
      Published by:Karthika M
      First published:
      )}