ആന്റണി വര്‍ഗീസിനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ചിത്രമാണ് അജഗജാന്തരം. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും(tinu pappachan) ആന്റണി വര്‍ഗീസും(antony varghese) ഒരുമിക്കുന്ന ചിത്രത്തിലെ പൂരപ്പാട്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.
ഒരു പൂരത്തിന് തിരി തെളിയിക്കുന്ന ഫ്രെയിമുകളാണ് പാട്ടില്‍ നിറഞ്ഞു നില്‍ക്കുന്നത്. പ്രേക്ഷകര്‍ക്ക് ഉത്സവപ്രതീതി സമ്മാനിക്കുന്ന പാട്ട് മത്തായി സുനില്‍ ആണ് ആലപിച്ചിരിക്കുന്നത്. സുധീഷ് മരുതലം പാട്ടിനു വരികള്‍ കുറിച്ചു സംഗീതം പകര്‍ന്നിരിക്കുന്നു.
ഡിസംബര്‍ 23 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
വ്യത്യസ്തമായ പേരുകൊണ്ട് വളരെ മുമ്പ് തന്നെ ഈ ചിത്രം ശ്രദ്ധ നേടിയിരുന്നു. ആന്റണി പെപ്പെയുടെ കരിയറിലെ ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണിത്.ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഡിസംബര്‍ 23 ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും.
ഉത്സവപ്പറമ്പിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ആക്ഷന്‍ ചിത്രത്തില്‍ ആന്റണി പെപ്പെയോടൊപ്പം അര്ജുന് അശോകന്, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, കിച്ചു ടെല്ലസ്, ലുക്മാന്, ശ്രീരഞ്ജിനി തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സംഗീതം ജസ്റ്റിന് വര്‍ഗീസ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ആര്‍ട്ട് ഗോകുല്‍ ദാസ്, വസത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, സ്റ്റണ്ട് സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ് കണ്ണന് എസ്. ഉള്ളൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ, പി.ആര്.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.