• HOME
 • »
 • NEWS
 • »
 • film
 • »
 • Ajagajantharam release | സ്‌ക്രീനുകളിൽ നിറയാൻ ആന്റണി വർഗീസിന്റെ 'അജഗജാന്തരം' ; നാളെ പ്രദർശനത്തിനെത്തും

Ajagajantharam release | സ്‌ക്രീനുകളിൽ നിറയാൻ ആന്റണി വർഗീസിന്റെ 'അജഗജാന്തരം' ; നാളെ പ്രദർശനത്തിനെത്തും

ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് അജഗജാന്തരം

 • Share this:
  ആന്റണി വര്‍ഗീസിനെ (antony varghese) കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചന്‍ (tinu pappachan) സംവിധാനം ചെയ്യുന്ന അജഗജാന്തരം (Ajagajantharam Movie)  നാളെ പ്രദർശനത്തിനെത്തും. ഗംഭീര ആക്ഷൻ സീക്വൻസുകളുമായി ഒരുങ്ങുന്ന ഈ ചിത്രം ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ്.

  ഉത്സവപ്പറമ്പിലേയ്ക്ക്‌ ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങൾ ആണ് ചിത്രത്തിന്റെ പ്രമേയം. വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് ചിത്രീകരണ സമയത്ത് തന്നെ 'അജഗജാന്തരം' സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു.

  ഉത്സവപ്പറമ്പിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ചിത്രത്തിൽ ആൻ്റണി പെപ്പെയോടൊപ്പം അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം. ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്‌, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട്‌ ഗോകുൽ ദാസ്, വസത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റണ്ട് സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് കണ്ണൻ എസ്. ഉള്ളൂർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ്‌.

  Asthra movie | അമിത് ചക്കാലക്കൽ ചിത്രം 'അസ്ത്രാ' സുൽത്താൻ ബത്തേരിയിൽ ആരംഭിച്ചു

  അമിത് ചക്കാലക്കൽ (Amith Chakalakkal), പുതുമുഖ നായിക സുഹാസിനി കുമരൻ, രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന 'അസ്ത്രാ' (Asthra movie ) എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും സുൽത്താൻ ബത്തേരി അടത്താര ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

  പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, സെന്തിൽ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, മേഘനാഥൻ, കോട്ടയം രമേശ്, നീനാ കുറുപ്പ്, സോന ഹൈഡൻ, പുതുമുഖങ്ങളായ ജിജു രാജ്, ദുഷ്യന്ത് എന്നിവരും അഭിനയിക്കുന്നു.

  മണി പെരുമാൾ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. വിനു കെ. മോഹൻ, ജിജു രാജ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് മോഹൻ സിത്താര സംഗീതം പകരുന്നു.

  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രീനന്ദ് കല്ലാട്ട്, പ്രൊഡക്ഷൻ കൺട്രോളർ-രാജൻ ഫിലിപ്പ്, പ്രൊജക്ട് ഡിസൈൻ- ഉണ്ണി സക്കേവൂസ്, കല- സംജിത്ത് രവി, മേക്കപ്പ്- രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സ്റ്റിൽസ്- ശിബി ശിവദാസ്, പരസ്യകല- ആന്റണി സ്റ്റീഫൻ, എഡിറ്റർ-അഖിലേഷ് മോഹൻ, പശ്ചാത്തല സംഗീതം- റോണി റാഫേൽ, നൃത്തം-ശാന്തി, ആക്ഷൻ- മാഫിയ ശശി, ലൈൻ പ്രൊഡ്യൂസർ, വിതരണം- സാഗാ ഇന്റർനാഷണൽ, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.

  Salute Movie | 'കുറുപ്പി'നു ശേഷം ബോക്സ് ഓഫീസ് പിടിക്കാൻ ദുല്‍ഖര്‍ ; 'സല്യൂട്ട്' റിലീസ് തീയതി പ്രഖ്യാപിച്ചു
  Published by:Jayashankar Av
  First published: