HOME » NEWS » Film » ANTONY VARGHESE PEPE HAD CAME UP WITH TRAVELOGUE WABI SABI

ഹിമാലയത്തിലേക്ക് യാത്ര പോയ ആന്റണി വർഗീസും കൂട്ടരും; യാത്രാവിവരണ വീഡിയോയുമായി 'പെപെ'

യുവതാരം ആന്റണി വർഗീസും സംഘവും നടത്തിയ ഹിമാചൽ യാത്ര സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നു

News18 Malayalam | news18-malayalam
Updated: May 14, 2021, 6:50 PM IST
ഹിമാലയത്തിലേക്ക് യാത്ര പോയ ആന്റണി വർഗീസും കൂട്ടരും; യാത്രാവിവരണ വീഡിയോയുമായി 'പെപെ'
വീഡിയോയിൽ ആന്റണി വർഗീസ്
  • Share this:
യുവതാരം ആന്റണി വർഗീസും സംഘവും നടത്തിയ ഹിമാചൽ യാത്ര സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നു. പത്തു ദിവസത്തോളം നീണ്ട യാത്രയിലെടുത്ത നുറുങ്ങു വീഡിയോകൾ ഒരു യാത്രാ വിവരണം പോലെ എഡിറ്റ്‌ ചെയ്ത് തയ്യാറാക്കിയ പന്ത്രണ്ടു മിനിട്ടോളം ദൈർഘ്യമുള്ള ഈ വീഡിയോ വാബി സബി എന്നാണു പേരിട്ടിരിക്കുന്നത്.

രണ്ട് എപ്പിസോഡുകളായി പുറത്തിറക്കുന്ന വാബി സബിയിലെ ആദ്യത്തെ എപ്പിസോഡിൽ ഹിമാചൽ പ്രദേശിലെ കൽഗയെ കേന്ദ്രീകരിച്ചാണ് വിവരിക്കുന്നത്. കൽഗയുടെ താഴ്‌വരകളും മഞ്ഞുമലയും കുന്നിൻ ചെരിവിലെ ഗ്രാമങ്ങളിൽ താമസിക്കുന്ന ദേശവാസികളിലൂടെയും നാടോടികളിലൂടെയുമൊക്കെ ഒരു യാത്രയിലെന്ന പോലെ പ്രേക്ഷകരെ കൊണ്ട് പോകുന്നിടത്താണ് വാബി സബി മനോഹരമാകുന്നത്.

ഏതൊരു യാത്രയിലും ഉണ്ടാവുന്ന പോലെയുള്ള ബുദ്ധിമുട്ടുകളും ഒരുപാട് നല്ല അനുഭവങ്ങളും, കാഴ്ചകളും, ഒരു കഥയിലെ കഥാപാത്രങ്ങൾ എന്ന പോലെ കണ്ട് മുട്ടിയ ബാബ, മാതാജി, ചാർളി തുടങ്ങിയ ആളുകളും അവരുടെ ജീവിതങ്ങളും വ്യത്യസ്തമായി അവതരിപ്പിക്കുന്നതിലൂടെയാണ് മറ്റുള്ള ട്രാവലോഗുകളിൽ നിന്നും വാബി സബി വേറിട്ട് നിൽക്കുന്നത്. കൽഗയിൽ നിന്നും തുടങ്ങി മണാലിയിലേക്കുള്ള യാത്ര തുടങ്ങുന്നിടത്ത് ആദ്യ എപ്പിസോഡ് അവസാനിക്കുമ്പോൾ രണ്ടാം എപ്പിസോഡ് ഒരുക്കിവെച്ചിരിക്കുന്നത് മുഴുവൻ മലയാളികളെല്ലാം സ്വന്തം നാടുപോലെ പറഞ്ഞു കേൾക്കുന്ന മണാലിയാണ്.

Youtube Video


മലയാള സിനിമയിലെ 25 ഓളം സെലിബ്രിറ്റികൾ ചേർന്നാണ് വാബി സബി റിലീസ് ചെയ്തത്. ആന്റണി വർഗ്ഗീസിലൂടെ കഥ പറഞ്ഞു പോകുന്ന ഈ മനോഹര യാത്ര സംവിധാനം ചെയ്തിരിക്കുന്നത് സനി യാസാണ്. നിർമ്മാണം: വൈശാഖ് സി. വടക്കേവീട്.

Summary: Antony Varghese 'Pepe' has come up with a new and interesting travel video from his trip to the vales of Himalayas. Named 'Wabi Sabi', the video was released by as many as 25 celebrities in Malayalam cinema

Also read: ലൂസിഫർ താരം സച്ചിൻ ഖേദേക്കറിന് ഇന്ന് പിറന്നാൾ

മറാത്തി സിനിമകളിലെയും ബോളിവുഡിലെയും ജനപ്രിയ നടനാണ് സച്ചിൻ ഖേദേക്കർ. എന്നാൽ അദ്ദേഹത്തെ മലയാളികൾക്ക് സുപരിചിതമായത് 'ലൂസിഫർ' എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ്. 1965 മെയ് 14 ന് മുംബൈയിൽ ജനിച്ച ഖേദേക്കർ ജീവാ സാഖ എന്ന മറാത്തി ചിത്രത്തിലൂടെയാണ് സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്.

തെലുങ്ക്, തമിഴ്, മലയാളം, ഗുജറാത്തി എന്നീ ചിത്രങ്ങളിലും നാടകരംഗത്തും നടനും സംവിധായകനുമായി പ്രവർത്തിച്ചിട്ടുണ്ട്. 'ഇംതിഹാൻ' പോലുള്ള ടിവി സീരിയലിലും 'നേതാജി സുഭാഷ് ചന്ദ്രബോസ്: ദി ഫോർഗോട്ടൻ ഹീറോ', 'മി ശിവജിരാജെ ഭോസലെ ബോൾട്ടോയ്' തുടങ്ങിയ ചിത്രങ്ങളിലൂടെയും അദ്ദേഹം പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാണ്.

1990 ൽ സിനിമാ രംഗത്തേക്ക് കടന്നതിനുശേഷം, പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ വൈവിധ്യമാർന്ന വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
Published by: user_57
First published: May 14, 2021, 6:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories