കൊച്ചി: സണ്ണി വെയ്ൻ നായകനായി അഭിനയിക്കുന്ന അനുഗ്രഹീതൻ ആന്റണിയുടെ വീഡിയോ ടീസർ പുറത്ത്. കാമിനി എന്ന് തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസനാണ് പുറത്തിറക്കിയത്. ഹരിശങ്കർ കെ എസ് പാടിയിരിക്കുന്ന ഗാനത്തിന്റെ സംഗീതം അരുൺ മുരളീധരനും വരികൾ മനു മഞ്ജിത്തുമാണ്. ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത് നിർമിച്ചു നവാഗതനായ പ്രിൻസ് ജോയ് സംവിധായകനാകുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. 96 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് ഈ ചിത്രത്തിൽ നായിക.
ഹരിശങ്കർ കെ സ് ആണ് 'കാമിനി' എന്ന ഗാനം പാടിയിരിക്കുന്നത്. അരുൺ മുരളീധരൻ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഗാന രചന നിർവഹിച്ചിരിക്കുന്നത് മനു മഞ്ജിതാണ്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വൻ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകർക്കിടയിലും ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇത് വരെ പുറത്തിറങ്ങിയ എല്ലാ പോസ്റ്ററുകളെയും വാർത്തകളെയും അതെ സ്നേഹത്തോടെയാണ് ഓൺലൈൻ പ്രേക്ഷകർ ഏറ്റെടുത്തുകൊണ്ടിരുന്നത്. ജിഷ്ണു എസ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥക്ക് തിരക്കഥ ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്.
സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതൻ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്. സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതൻ ആന്റണിയുടെ ഭാഗമായുണ്ട്.
സെൽവകുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുൺ വെഞ്ഞാറമൂട് ആർട് ഡയറക്ടറുമാണ്. ശങ്കരൻ എ എസും, സിദ്ധാർത്ഥൻ കെ സിയും സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന അനുഗ്രഹീതൻ ആന്റണിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിജു ബെർണാഡ് ആണ്. പി ർ ഓ വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്‌ട്രാറ്റജിസ്റ് വൈശാഖ് സി വടക്കേവീട്. 2020 ഇൽ ആദ്യം പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിൽ ആണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.