HOME » NEWS » Film » ANUSHKA SHARMA CELEBRATES HER BIRTHDAY TODAY MM

Happy Birthday Anushka Sharma | അനുഷ്ക ശ‍ർമ്മയുടെ ജീവിതത്തിലെ ചില സുപ്രധാന തീരുമാനങ്ങൾ

Anushka Sharma celebrates her birthday today | അമ്മയായ ശേഷമുള്ള അനുഷ്കയുടെ ആദ്യ ജന്മദിനമാണിത്

News18 Malayalam | news18-malayalam
Updated: May 1, 2021, 10:35 AM IST
Happy Birthday Anushka Sharma | അനുഷ്ക ശ‍ർമ്മയുടെ ജീവിതത്തിലെ ചില സുപ്രധാന തീരുമാനങ്ങൾ
അനുഷ്ക ശർമ്മ
  • Share this:


ഇന്ന് (മെയ് 1) അനുഷ്ക ശർമ്മയുടെ ജന്മദിനം. ബോളിവുഡിലെ സൂപ്പർ നായികയ്ക്ക് ഇന്ന് 33 വയസ്സ് തികയും. അമ്മയായ ശേഷമുള്ള അനുഷ്കയുടെ ആദ്യ ജന്മദിനമാണിത്. 2020ൽ ഗർഭിണിയായിരിക്കെ തന്നെ അനുഷ്ക തന്റെ ജോലിയും വ്യക്തിജീവിതവും എങ്ങനെ കൊണ്ടുപോകുന്നു എന്ന് ആരാധകർ അത്ഭുതത്തോടെ നോക്കി കണ്ടിരുന്നു. കൊറോണ വൈറസ് മഹാമാരി സമയത്ത് ഗർഭിണിയായിരിക്കെ പോലും ഷൂട്ടിംഗ് സെറ്റിലെത്തിയ അനുഷ്ക ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഗർഭിണികളായ സ്ത്രീകൾക്ക് പ്രസവത്തിന്റെ അവസാന മാസം വരെ ജോലി തുടരാൻ കഴിയുമെന്ന് അവർ സമൂഹത്തിന് കാണിച്ചുകൊടുത്തു.

ഒരു സ്ത്രീ എങ്ങനെ ജീവിക്കണം എന്ന് പറയാൻ ആർക്കും, സമൂഹത്തിന് പോലും കഴിയില്ലെന്ന് അനുഷ്ക മുമ്പ് പറഞ്ഞിട്ടുണ്ട്. ലിംഗസമത്വത്തിനായി നിരന്തരം പരിശ്രമിക്കുന്ന നായിക കൂടിയാണ് അനുഷ്ക. അനുഷ്കയുടെ ജീവിതത്തിലെ ചില പ്രധാന തീരുമാനങ്ങളിലും ഇത് വ്യക്തമാണ്. ആ തീരുമാനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

അനുഷ്ക ശർമയുടെ വ്യത്യസ്തമായ സിനിമകളുടെ തിരഞ്ഞെടുപ്പുകൾ

സിനിമകളിൽ വ്യത്യസ്തങ്ങളായ വേഷങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന അനുഷ്ക ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്ന നായികയാണ്. എല്ലാ അവസരങ്ങളിലും ആരാധകരെ ആശ്ചര്യപ്പെടുത്തുന്ന വേഷങ്ങളാണ് അനുഷ്ക തിരഞ്ഞെടുത്തിട്ടുള്ളത്. പി‌കെ, ബോംബെ വെൽ‌വറ്റ്, പാരി, സഞ്ജു, സുയി ധാഗ, സീറോ എന്നീ സിനിമകളിൽ അനുഷ്ക നായകനൊപ്പം പ്രാധാന്യമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചു. പത്രപ്രവർത്തക, സംരംഭക, ഗുസ്തിക്കാരി, പ്രേതം, എഴുത്തുകാരി, ഡിസൈനർ, സെറിബ്രൽ പാഴ്സി രോഗമുള്ള ശാസ്ത്രജ്ഞ എന്നീ വേഷങ്ങൾ അനുഷ്ക വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

25-ാം വയസ്സിൽ നി‍ർമ്മാതാവ്

അനുഷ്ക അഭിനയത്തിൽ മാത്രമല്ല മറ്റ് പല റോളുകളിലും തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. നിർമ്മാതാവായി മാറാനുള്ള തീരുമാനമെടുത്തതും ഇങ്ങനെയാണ്. സഹോദരൻ കർനേഷ് ശർമയ്‌ക്കൊപ്പമാണ് അനുഷ്ക നിർമ്മാതാവായത്. അവരുടെ ആദ്യ ചിത്രം 2015ൽ പുറത്തിറങ്ങിയ എൻ‌എച്ച് 10 ആയിരുന്നു. തുടർന്ന് ഫിലൗരി, പാരി, ബുൾ‌ബുൾ എന്നീ ഹിറ്റ് ചിത്രങ്ങളും നി‍ർമ്മിച്ചു. ആമസോൺ പ്രൈം ഷോയായ പാറ്റൽ ലോകും ഇവ‍ർ നിർമ്മിച്ചതാണ്. നിർമാതാവായ അനുഷ്കയുടെ വരാനിരിക്കുന്ന പ്രോജക്ടുകൾ മായ്, ക്വാല എന്നിവയാണ്.വിരാട് കോലിയുമായുള്ള അനുഷ്ക ശർമയുടെ രഹസ്യ വിവാഹം

2017ൽ വിരാട് കോലിയും അനുഷ്ക ശ‍ർമ്മയും വിവാഹിതരായത് എല്ലാവരെയും ആശ്ചര്യപ്പെടുത്തി കൊണ്ടായിരുന്നു. ഇറ്റലിയിൽ നിന്ന് വിവാഹ ഫോട്ടോകൾ പുറത്തുവിടുന്നത് വരെ വിവാഹം രഹസ്യമായി സൂക്ഷിച്ചു. വിവാഹത്തിന് ശേഷം പാരി, സഞ്ജു, സുയി ധാഗ, സീറോ എന്നിങ്ങനെ അനുഷ്കയുടെ സിനിമകൾ തുടരെ തുടരെ പുറത്തിറങ്ങി.

അനുഷ്ക ശർമ്മയുടെ ഗർഭകാലം

കൊറോണ വൈറസ് ലോക്ക്ഡൗൺ സമയത്താണ് തന്റെ വിവാഹത്തെപ്പോലെ തന്നെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അനുഷ്ക ഗർഭിണിയാണെന്ന വിവരം അറിയിക്കുന്നത്. ‌ഗ‍ർഭിണിയായിരിക്കെ ഐ‌പി‌എൽ ടൂർണമെന്റ് കാണാൻ ദുബായിൽ പോയിരുന്നു. താൻ നിർമ്മിക്കുന്ന നെറ്റ്ഫ്ലിക്സ് ചിത്രമായ ബുൾബുള്ളിന്റെ പ്രൊമോഷനുകളിൽ അനുഷ്ക പങ്കെടുത്തു. ഒൻപതാം മാസത്തിൽ ഹെഡ് സ്റ്റാൻഡ് ചെയ്തും ട്രെഡ്മില്ലിൽ ഓടിയും താരം തന്റെ ഫിറ്റ്നസ് നിലനി‍ർത്തുന്നത് ഇൻസ്റ്റാഗ്രാം പേജിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ വാ‍ർത്തയാകുകയും ചെയ്തു.

ജോലിയ്ക്ക് ഒപ്പം കുടുംബവും

വിരാട് കോലിയ്ക്കും അനുഷ്ക ശർമ്മയ്ക്കും 2021 ജനുവരിയിലാണ് വാമിക എന്ന പെൺകുഞ്ഞ് ജനിച്ചത്. പ്രസവിച്ച് രണ്ട് മാസം കഴിഞ്ഞപ്പോൾ അനുഷ്ക ഒരു ബ്രാൻഡിന്റെ ഷൂട്ടിംഗിനായി പോയിരുന്നു. 2021ലെ ഐപിഎല്ലിൽ കുഞ്ഞ് വാമികയെ കൈയ്യിൽ എടുത്ത് വിരാടിനൊപ്പം യാത്ര ചെയ്യുകയും ചെയ്തു. ജോലിയും കുടുംബവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുള്ള തീരുമാനത്തിലാണ് അനുഷ്ക.

Keywords: Happy Birthday, Anushka Sharma, Bollywood, Cinema, ജന്മദിനം, അനുഷ്ക ശർമ്മ, ബോളിവുഡ്, സിനിമ

Published by: user_57
First published: May 1, 2021, 10:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories