അടുത്ത മാസം കുടുംബത്തിലേക്ക് കടന്നു വരാനിരിക്കുന്ന കടിഞ്ഞൂൽ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് നടി അനുഷ്ക ശർമ്മയും ഭർത്താവ് വിരാട് കോഹ്ലിയും. ഇരുവരും ഗർഭകാല പരിചരണവും തയാറെടുപ്പുകളുമായി സജീവമാണ്. സോഷ്യൽ മീഡിയയിൽ തന്നെയാണ് ഇവരുടെ ജീവിതത്തിലെ അമൂല്യ നിമിഷങ്ങൾ ചർച്ചയാവുന്നത്.
എന്നാൽ അനുഷ്ക ഇപ്പോൾ മറ്റൊരു കാര്യത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടുകയാണ്. 2008ൽ ഷാരൂഖ് ഖാന്റെ ജോഡിയായി 'റബ് നെ ബനാ ദി ജോഡിയിൽ' വേഷമിടും മുൻപ് മോഡലിംഗ് രംഗത്തെ ശ്രദ്ധേയ മുഖമായിരുന്നു അനുഷ്കയുടേത്. അക്കാലത്തെ ഒരു പരസ്യ ചിത്രത്തിന്റെ വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.
ഒട്ടേറെ ബ്രാൻഡുകളുടെ മുഖമായി
അനുഷ്ക റാമ്പിലും എത്തിയിട്ടുണ്ട്. അന്ന് കുറെയേറെ പരസ്യങ്ങളും അനുഷ്ക ചെയ്തിട്ടുണ്ട്.
ചുവടെ കാണുന്ന പരസ്യ വീഡിയോ ഒന്ന് ശ്രദ്ധിച്ചു നോക്കിയത് അത് അനുഷ്ക തന്നെ എന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ അൽപ്പം ബുദ്ധിമുട്ടാവും.
2005ലെ വീഡിയോയാണീ കാണുന്നത്. ഒരു പ്ലാസ്റ്റിക് സർജറിക്ക് ശേഷം അനുഷ്കയുടെ മുഖത്തു പ്രകടമായ മാറ്റം വരുംമുമ്പുള്ള പരസ്യ ചിത്രമാണ് ഇത്. തലമുടിയുടെ ആരോഗ്യത്തിനായുള്ള ഒരു ഉത്പ്പന്നത്തിന്റെ മോഡലായാണ് അനുഷ്ക ഇവിടെ പ്രത്യക്ഷപ്പെടുന്നത്.
അനുഷ്ക തന്നെയാണ് എന്ന് വിശ്വസിക്കാൻ കഴിയാത്ത വിധമുള്ള മാറ്റം ഈ വീഡിയോയിൽ പ്രകടമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.