കൊച്ചിയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി നടി അനുശ്രീ. പുതിയ വീടിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കിട്ടുകൊണ്ടു അനുശ്രീ ഒരു വീഡിയോ അവതരിപ്പിച്ചു. ഒരിക്കലും ഫ്ലാറ്റ് ജീവിതം തനിക്കാവില്ല എന്ന് കരുതിയ അനുശ്രീ പക്ഷെ സാഹചര്യങ്ങൾക്കൊത്ത് മാറുകയാണ്. ആരാധകരുടെ ആവശ്യപ്രകാരമാണ് പുതിയ ഫ്ലാറ്റ് പരിചയപ്പെടുത്തുന്നതെന്നും അനുശ്രീ.
ഒരുപാട് ഫ്ലാറ്റുകൾ കണ്ടുനോക്കിയെങ്കിലും ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണെന്ന് അനുശ്രീ പറയുന്നു.
അനുശ്രീയുടെ ഇഷ്ടങ്ങളിൽ പ്രധാനം രണ്ടു കാര്യങ്ങളാണ്. ഫ്ലാറ്റ് എന്ന് പറഞ്ഞ് തീരെ ഇടുങ്ങിയ ഒരു സ്ഥലമാവരുത് എന്ന് നിർബന്ധമുണ്ടായിരുന്നു. അതാണ് ഒട്ടേറെ ഫ്ലാറ്റുകൾ കണ്ട ശേഷം ഇത് തിരഞ്ഞെടുത്തത്. (വീഡിയോ ചുവടെ)
കൂടാതെ നാട്ടിൻപുറം കണ്ടുപരിചയിച്ച അനുശ്രീയ്ക്ക് ഫ്ലാറ്റിനരികിലെ റോഡിലെ ഒച്ചപ്പാടും ബഹളങ്ങളും ഇടപെടാത്ത രീതിയിൽ ഉള്ള ശാന്തത വേണം എന്നും നിർബന്ധമായിരുന്നു. അതും നടന്നു.
കൊച്ചി കാക്കനാട്ടിലാണ് അനുശ്രീയുടെ പുതിയ ഫ്ലാറ്റ്. വീടിനകത്തെ സൗകര്യങ്ങളും അനുശ്രീ വരുത്തിയ മോടിപിടിപ്പിക്കലും എല്ലാം വീഡിയോയിൽ അടങ്ങിയിട്ടുണ്ട്.
അടുത്തിടെ മൂന്നാറിൽ സുഹൃത്തുക്കൾക്കൊപ്പം വെക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങളുമായി അനുശ്രീ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.