സംവിധാനവും നിർമ്മാണവും നിർവഹിച്ച 'ട്രാൻസിന്' ശേഷം മൂന്ന് സിനിമാ പ്രോജക്ടുകളുമായി അൻവർ റഷീദിന്റെ നേതൃത്വത്തിലുള്ള അൻവർ റഷീദ് എന്റർടൈൻമെന്റ്. മലയാളത്തിലും തമിഴിലുമായാണ് മൂന്ന് പ്രോജക്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
'പ്രേമം' സിനിമക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണമാണ് ഇതിൽ ഒന്ന്. കന്നി ചിത്രത്തിന് ശേഷം അൽഫോൺസ് പുത്രൻ മലയാളത്തിൽ വേറെ സിനിമകൾ ഒന്നും തന്നെ സംവിധാനം ചെയ്തിട്ടില്ല. പ്രേമം സിനിമയുടെ നിർമ്മാതാവും അൻവർ റഷീദ് തന്നെയായിരുന്നു.
രണ്ടാമത് നിർമ്മിക്കുന്ന ചിത്രം തമിഴിലാണ്. 'കൈതി' സിനിമയിലെ വില്ലൻ അർജുൻ ദാസ് ഹീറോ ആവുന്ന ചിത്രമാണിത്. ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രം 'അഞ്ചാം പാതിരാ' സംവിധാനം ചെയ്ത മിഥുൻ മാനുവൽ തോമസാണ് ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത്.
വെബ് സീരീസിൽ നിന്നും വെള്ളിത്തിരയിലേക്കുള്ള വരവാണ് ഇനി. മലയാളികൾക്ക് സുപരിചിതമായ 'ഒതളങ്ങാ തുരുത്ത്' എന്ന കോമഡി സീരീസ് സിനിമയാവുന്നു. വെബ് സീരീസ് സംവിധാനം ചെയ്യുന്ന അംബുജി തന്നെയാവും ഈ സിനിമയുടെയും സംവിധായകൻ. സീരീസിലെ പരിസരങ്ങളും പ്രമേയവും വെള്ളിത്തിരയിലേക്കും കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.