News18 MalayalamNews18 Malayalam
|
news18
Updated: February 21, 2021, 7:18 PM IST
എ പി അബ്ദുള്ളക്കുട്ടി
- News18
- Last Updated:
February 21, 2021, 7:18 PM IST
സമൂഹ മാധ്യമങ്ങളിൽ മുഴുവൻ ഇപ്പോൾ ദൃശ്യം 2 ആണ് ചർച്ച ആയിരിക്കുന്നത്. സിനിമയിലെ ട്വിസ്റ്റുകൾ മുതൽ ഡയലോഗുകൾ വരെ, റോഡ് മുതൽ സിസിടിവി ക്യാമറ വരെ റാണി തേങ്ങ പൊതിക്കുന്നത് മുതൽ പയർ അരിയുന്നത് വരെ... അങ്ങനെ ദൃശ്യം 2ലെ ഓരോ മണൽത്തരിയെയും എടുത്ത് കീറിമുറിച്ച് പരിശോധിക്കുകയാണ് സോഷ്യൽ മീഡിയ.
സിനിമ കണ്ടതിനു ശേഷം നിരവധി പേരാണ് പോസിറ്റീവും നെഗറ്റീവും ആയി തങ്ങളുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തിയത്. ബി ജെ പി ദേശീയ ഉപാധ്യക്ഷനായ എ പി അബ്ദുള്ളക്കുട്ടി ദൃശ്യം 2 കണ്ടതിനു ശേഷം സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. കഥാകാരനും സംവിധായകനും ഒരാളാകുമ്പോൾ അത് ഒരു ഒന്നന്നൊര സിനിമയായിരിക്കുമെന്നും അതാണ് ജോർജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹൽ ലാലിനെ) നായകനാക്കിയുളള ഈ അത്യുഗ്രൻ സിനിമയെന്നുമാണ് അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെടുന്നത്.
'അടുത്ത ഭരണം ആരായാലും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാവട്ടെ': കര്ദ്ദനാള് മാര് ജോര്ജ് ആലഞ്ചേരി, മന്ത്രി തിളങ്ങുന്ന നക്ഷത്രം, ആദരിച്ച് കത്തോലിക്കാസഭ
ഡൽഹിയിൽ ബി ജെ പി ദേശീയ ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി വിമാനത്തിൽ പോകുന്നതിനിടയിലാണ് സിനിമ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സിനിമ സംവിധായകന്റെ കലയാണെന്ന് ആയിരുന്നു തങ്ങളുടെയൊക്കെ ധാരണയെന്നും കഥാകാരനും സംവിധായകനും ഒരാളാകുമ്പോൾ അത് ഒരു ഒന്നന്നൊര സിനിമയായിരിക്കും എന്നും അതാണ് ദൃശ്യം 2 എന്നും അബ്ദുള്ളക്കുട്ടി കുറിച്ചു.
'ആ ഡാൻസുകാരത്തി ഇല്ലേ, അവൾക്കൊരെണ്ണം കൊടുക്കാനാ തോന്നിയത്' - ദൃശ്യം 2 കണ്ട അമ്മയുടെ നിരൂപണം
സംവിധായകൻ ജിത്തു ജോസഫിനെയും വാനോളം പ്രകീർത്തിക്കുന്നുണ്ട് കുറിപ്പിൽ. ജിത്തു ജോസഫ് നിങ്ങളുടെ ദൃശ്യം 2 കണ്ടു എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത് തന്നെ. വർത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ്
ജിത്തു എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
എ പി അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചത്,
'ജിത്തു ജോസഫ്
നിങ്ങളുടെ
ദൃശ്യം 2 കണ്ടു.
Flight ൽ ദില്ലിയാത്രക്കിടയിൽ
മൊബൈൽ ഫോണിൽ ആണ് സിനിമ കണ്ടത്
BJP ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു
സിനിമ സംവിധായകന്റെ കലയാണ് ...
ഇതായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ
കഥാകാരനും സംവിധായകനും ഒരാളാകുമ്പോൾ
അത് ഒരു ഒന്നന്നൊര സിനിമയായിരിക്കും ....
അതാണ്
ജോർജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹൽ ലാലിനെ )
നായകനാക്കിയുളള
ഈ അത്യുഗ്രൻ സിനിമ.
വർത്തമാന മലയാള സിനിമയ്ക്ക്
ഒരു വരദാനമാണ്
ജിത്തു.'
സോഷ്യൽ മീഡിയയിലും രണ്ടുപേർ തമ്മിൽ കണ്ടാലുമെല്ലാം ദൃശ്യം 2 ആണ് ഇപ്പോഴത്തെ ചർച്ച. ചിത്രത്തിലെ ട്വിസ്റ്റുകൾക്ക് ഒപ്പം ഓരോ ദിവസം കഴിയുമ്പോഴും ഓരോ പുതിയ പുതിയ കാര്യങ്ങളാണ് ചർച്ചയാകുന്നത്. നിരൂപണങ്ങളും ട്രോളുകളും കൊണ്ട് ദൃശ്യം 2 ആഘോഷമാകുകയാണ്.
Published by:
Joys Joy
First published:
February 21, 2021, 7:18 PM IST