കൊച്ചി: അപർണ ബാലമുരളി (Aparna Balamurali), കലാഭവൻ ഷാജോൺ (Kalabhavan Shajohn), ഹരീഷ് ഉത്തമൻ (Hareesh Uthaman) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഇനി ഉത്തരം' (Ini Utharam Movie) എന്ന ചിത്രത്തിന്റെ ചിത്രീകരണം കുട്ടിക്കാനത്ത് തുടങ്ങി. സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്ദു നാഥ്, സിദ്ധാർഥ് മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എവി എന്റർട്ടൈൻമെന്റിന്റെ ബാനറിൽ, വരുൺ - അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കുട്ടിക്കാനം ലക്ഷ്മി കോവിൽ എസ്റ്റേറ്റിലെ ബംഗ്ളാവിലാണ് പുരോഗമിക്കുന്നത്.
ദീർഘനാളായി ജീത്തു ജോസഫിന്റെ ചീഫ് അസോസിയേറ്റായിരുന്ന സുധീഷ് രാമചന്ദ്രൻ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് രഞ്ജിത്, സനീഷ് (ഉണ്ണി) എന്നീ സഹോദരങ്ങളാണ്. ഛായാഗ്രഹണം രവിചന്ദ്രൻ. H2O Spell പ്രോജക്ട് ഡിസൈൻ ചെയ്യുന്ന ഈ ചിത്രത്തിൽ ജിതിൻ ഡി കെ എഡിറ്റിങ് നിർവഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം പകരുന്നു.
ജിതേഷ് പൊയ്യ മേക്കപ്പും, അരുൺ മോഹനൻ ആർട്ടും, ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. ദീപക് നാരായണാണ് ആണ് ചീഫ് അസോസിയേറ്റ്. റിന്നി ദിവാകർ, വിനോഷ് കൈമൾ എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളർമാർ. സ്റ്റിൽസ് - ജെഫിൻ ബിജോയ്, ഡിസൈൻ - ജോസ് ഡൊമനിക്. പി ആർ ഒ - എ. എസ്.ദിനേശ്, ഡിജിറ്റൽ മാർക്കറ്റിങ് - ആതിര ദിൽജിത്, വൈശാഖ്.
ദിലീഷ് പോത്തന്റെ 'പ്രകാശൻ പറക്കട്ടെ' ജൂൺ മാസത്തിൽ; റിലീസ് തിയതി ഉറപ്പിച്ചുദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശൻ പറക്കട്ടെ' ജൂൺ 17 മുതൽ പ്രദർശനത്തിനെത്തുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. പുതുമുഖം മാളവിക മനോജാണ് നായിക. ശ്രീജിത്ത് രവി, ഗോവിന്ദ് വി. പൈ, നിഷാ സാരംഗ്, സ്മിനു സിജോ തുടങ്ങിയവർക്കൊപ്പം നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍ മാസ്റ്റര്‍ ഋതുണ്‍ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്. ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെയ്ന്മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.
മനു മഞ്ജിത്തിന്റെയും, ബി.കെ. ഹരിനാരായണന്റെയും വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്നു. ചായാഗ്രഹണം- ഗുരുപ്രസാദ്, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, സൗണ്ട്- ഷെഫിൻ മായൻ , കല- ഷാജി മുകുന്ദ്, ചമയം- വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം -സുജിത് സി.എസ്., സ്റ്റിൽസ്-ഷിജിൻ രാജ് പി., പരസ്യകല- മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനർ- ദിനിൽ ബാബു, നിർമ്മാണ നിർവ്വഹണം- സജീവ് ചന്തിരൂർ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.