30 സെക്കന്റ് നീണ്ടു നിൽക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല; അശ്‌ളീല കമന്റ് ഇട്ടവന് മുഖത്തടിക്കുന്ന മറുപടി നൽകി നടി അപർണ നായർ

Aparna Nair reacts to a vulgar comment posted in her FB page | ലൈംഗിക ചുവയുള്ള കമന്റിന് ചുട്ട മറുപടിയുമായി നടി അപർണ്ണ നായർ

News18 Malayalam | news18-malayalam
Updated: June 7, 2020, 3:15 PM IST
30 സെക്കന്റ് നീണ്ടു നിൽക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല; അശ്‌ളീല കമന്റ് ഇട്ടവന് മുഖത്തടിക്കുന്ന മറുപടി നൽകി നടി അപർണ നായർ
അപർണ നായർ, പോസ്റ്റിനു ലഭിച്ച കമന്റ്
  • Share this:
നിവേദ്യത്തിലെ ഹേമലതയായി എത്തിയത് മുതൽ ശ്രദ്ധേയയായ താരമാണ് അപർണ നായർ. ബ്യൂട്ടിഫുൾ, തട്ടത്തിൻ മറയത്ത്, റൺ ബേബി റൺ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച യുവതാരമാണ് അപർണ. ഇപ്പോൾ അപർണ്ണ എത്തുന്നത് തന്റെ പോസ്റ്റിനു അശ്‌ളീല കമന്റ് ഇട്ട ആൾക്കുള്ള ചുട്ടമറുപടിയുമായാണ്. സ്വന്തം മകൾക്കൊപ്പമുള്ള ഫോട്ടോ ഫേസ്ബുക് അക്കൗണ്ടിൽ ഉള്ള ആളാണ് തന്നോട് ഇത്രയും അസഭ്യമായി കമന്റ് ചെയ്തതെന്ന് അപർണ്ണ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. അപർണ്ണയുടെ പോസ്റ്റ് ചുവടെ:

Also read: പൂർണ്ണിമയുടെ ഫ്ളാറ്റിലെ കുട്ടികൾ ഭക്ഷണമുണ്ടാക്കി; രുചിക്കൂട്ടിൽ ഒരുങ്ങിയത് നിർധന വിദ്യാത്ഥികൾക്ക് പഠിക്കാനുള്ള ടി.വി സെറ്റുകൾ

എന്റെ അഭ്യുദയകാംഷികളുമായി ആശയവിനിമയം നടത്താൻ വേണ്ടിയാണ് ഈയൊരു ഫേസ്‌ബുക്ക് പേജ് കൊണ്ട് ഞാൻ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങൾ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല.

ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, വികലമായ നീക്കത്തെ കണ്ടു ഞാൻ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് വീണ്ടും തെറ്റി.

അജിത് കുമാർ, നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയിൽ സ്വന്തം മകളെ വാത്സല്യപൂർവ്വം ചേർത്തുനിർത്തിയിട്ടുള്ള നിങ്ങൾ മനസിലാക്കുക, ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്.

ഞാനിവിടെയുള്ളതിന് കാരണം എന്റെ തൊഴിലിന് വേണ്ടിയാണ്, 30 സെക്കന്റ് നീണ്ടു നിൽക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല! പോസ്റ്റ് അവസാനിക്കുന്നു. ഒട്ടേറെപ്പേർ അപർണയുടെ പോസ്റ്റിനു പ്രതികരിച്ചിട്ടുണ്ട്.First published: June 7, 2020, 3:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading