ഇന്റർഫേസ് /വാർത്ത /Film / ദുൽഖർ സൽമാൻ മുതൽ ദേവ് മോഹൻ വരെ; ടോളിവുഡിൽ പ്രവർത്തിച്ച മലയാള താരങ്ങൾ

ദുൽഖർ സൽമാൻ മുതൽ ദേവ് മോഹൻ വരെ; ടോളിവുഡിൽ പ്രവർത്തിച്ച മലയാള താരങ്ങൾ

 ദുൽഖറിനെ കൂടാതെ മോളിവുഡിൽ നിന്നുള്ള നിരവധി താരങ്ങൾ ടോളിവുഡിൽ ഇടം നേടിയിട്ടുണ്ട്.

ദുൽഖറിനെ കൂടാതെ മോളിവുഡിൽ നിന്നുള്ള നിരവധി താരങ്ങൾ ടോളിവുഡിൽ ഇടം നേടിയിട്ടുണ്ട്.

ദുൽഖറിനെ കൂടാതെ മോളിവുഡിൽ നിന്നുള്ള നിരവധി താരങ്ങൾ ടോളിവുഡിൽ ഇടം നേടിയിട്ടുണ്ട്.

  • Share this:

മലയാളത്തിന്റെ പ്രിയതാരം (Malayalam Actor) ദുൽഖർ സൽമാനും മൃണാൾ ഠാക്കൂറും ഒന്നിച്ച സീതാരാമൻ ആഗസ്റ്റ് 5 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മൃണാൽ ഠാക്കൂറിന്റെ തെലുങ്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം, രശ്മിക മന്ദാനയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു.

ഇതാദ്യമായല്ല മലയാളത്തിലെ ഒരു താരം തന്റെ തെലുങ്ക് ചിത്രത്തിന് അഭിനന്ദനം നേടുന്നത്. ദുൽഖറിനെ കൂടാതെ മോളിവുഡിൽ നിന്നുള്ള നിരവധി താരങ്ങൾ ടോളിവുഡിൽ ഇടം നേടിയിട്ടുണ്ട്. സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഈ പട്ടികയിലുണ്ട്.

തെലുങ്ക് സിനിമകളിൽ പ്രവർത്തിച്ച മലയാളത്തിലെ മുൻനിര താരങ്ങളെ പരിചയപ്പെടാം.

read also:'നിങ്ങളുടെ ജീവിതത്തിൽ വില്ലനാകാൻ ആഗ്രഹിക്കുന്നവരെ കോമാളികളാക്കുക' ; കങ്കണ റണാവത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്

ദുൽഖർ സൽമാൻ (Dulquer Salmaan) - മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ദുൽഖർ മഹാനടിയിലൂടെയാണ് ടോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി 2018ൽ പുറത്തിറങ്ങിയ ചിത്രം വൻ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് നാഗ് അശ്വിനാണ്. ചിത്രത്തിൽ ജെമിനി ഗണേശൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചത്.

മമ്മൂട്ടി - അഞ്ച് പതിറ്റാണ്ട് നീണ്ട ചലച്ചിത്രരംഗത്ത് അദ്ദേഹം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷാ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1992-ൽ പുറത്തിറങ്ങിയ സ്വാതി കിരണം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ടോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം സൂര്യ പുത്രുലു, യാത്ര തുടങ്ങി നിരവധി തെലുങ്ക് ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

see also: റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കരുത്; റോഡുകളുടെ ദുരവസ്ഥയിൽ പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിപക്ഷ നേതാവ്

ഫഹദ് ഫാസിൽ - ഫഹദ് 2002 ൽ മലയാളം സിനിമയിൽ തന്റെ കരിയർ ആരംഭിച്ചു, തുടർന്ന് തമിഴിലും തെലുങ്കിലും സിനിമകളിൽ അഭിനയിച്ചു. ബോളിവുഡിലും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ദേശീയ ചലച്ചിത്ര അവാർഡുകൾ, കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, ഫിലിം ഫെയർ അവാർഡുകൾ ഫഹദ് തന്റെ പരിശ്രമത്താൽ നേടിയിട്ടുണ്ട്. 2021-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറിയ 'പുഷ്പ: ദി റൈസ്' എന്ന ബ്ലോക്ക്ബസ്റ്റർ (block buster) ചിത്രത്തിൽ ഫഹദ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

മോഹൻലാൽ - മലയാളം സൂപ്പർസ്റ്റാർ (super star) മോഹൻലാൽ തന്റെ നീണ്ട കരിയറിൽ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1994 ൽ സംവിധായകൻ പ്രിയദർശന്റെ ഗാന്ഡീവം എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് ഇൻഡസ്‌ട്രിയിലെ അദ്ദേഹത്തിന്റെ അരങ്ങേറ്റം. പിന്നീട് മനമന്ത, ജനതാ ഗാരേജ് തുടങ്ങിയ സൂപ്പർഹിറ്റുകൾ അദ്ദേഹം നൽകി. ജനതാ ഗാരേജിൽ ജൂനിയർ എൻടിആറും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

First published:

Tags: Dulquer salmaan, Malayalam cinema, Tollywood celebrity