• HOME
  • »
  • NEWS
  • »
  • film
  • »
  • APPALAALE SONG LYRIC VIDEO FROM NAYATTU MOVIE RELEASED

നായാട്ടിലെ 'അപ്പളാളെ' ഗാനം പുറത്തിറങ്ങി; ചിത്രം ഏപ്രിൽ എട്ടിന് തിയറ്ററിൽ

ചിത്രം ഏപ്രിൽ എട്ടിന് തിയറ്ററുകളിൽ എത്തും.

appalale lyric video

appalale lyric video

  • News18
  • Last Updated :
  • Share this:
    മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്തു കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി നായാട്ടിലെ 'അപ്പളാളെ' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറക്കി.

    മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെയും ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏപ്രിൽ എട്ടിന് 'നായാട്ട്' തിയറ്ററുകളിൽ എത്തും.

    കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന നായാട്ടിലെ 'അപ്പളാളെ' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറക്കി.



    പ്രശസ്ത ഗാനരചയിതാവ് അൻവർ അലി എഴുതിയ വരികൾക്ക് ഈണം നൽകി ചിട്ടപ്പെടുത്തിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. ആലാപന ശൈലി കൊണ്ട് മലയാളി മനസ്സ് കീഴടക്കിയ മധുവന്തി നാരായണനാണ്‌ ഗാനം പാടിയിരിക്കുന്നത്.

    ചിത്രം ഏപ്രിൽ എട്ടിന് തിയറ്ററുകളിൽ എത്തും.

    ഒരു സർവൈവൽ ത്രില്ലർ ചിത്രത്തിന്റെ വകഭേദങ്ങൾ എല്ലാം കോർത്തിണക്കി പുറത്തു വരുന്ന നായാട്ടിന്റെ പോസ്റ്റേഴ്സിനും ആവേശം നിറയ്ക്കുന്ന ട്രെയിലറിനും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

    പിണറായിക്കൊപ്പം പ്രകാശ് രാജും ഹരിശ്രീ അശോകനും ഇന്ദ്രൻസും മധുപാലും; താരനിബിഡമായ റോഡ് ഷോ ഏപ്രിൽ നാലിന് ധർമടത്ത്

    ഷാഹി കബീർ തിരക്കഥ നിർവ്വഹിച്ചു മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയുടെയും ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ്.

    WATCH | ബൈക്കിലെ മുൻ ചക്രത്തിന് പകരം ഡ്രം ഉപയോഗിച്ച് വ്ലോഗറുടെ പരീക്ഷണം

    ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അവാർഡ് ജേതാവായ ഫിലിം മേക്കർ, എഡിറ്റർ എന്നീ നിലകളിൽ പ്രശസ്തി ആർജ്ജിച്ച മഹേഷ്‌ നാരായൺ അണ്. അൻവർ അലി എഴുതിയ വരികൾക്ക് മ്യൂസിക് ചിട്ടപ്പെടുത്തിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്.

    ഇനി ജോലി ചെയ്‌തു കൊണ്ടും വളർത്തു മൃഗങ്ങളെ കൊഞ്ചിക്കാം; ഉഗ്രൻ കസേരയുടെ വീഡിയോ വൈറൽ

    അഗ്നിവേശ് രഞ്ജിത്ത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, ബിനീഷ് ചന്ദ്രൻ ലൈൻ പ്രൊഡ്യൂസറുമാണ്. പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് നാഥ്‌. സൗണ്ട് ഡിസൈനിങ് അജയൻ ആടാട്ടും, വസ്ത്രാലങ്കാരം സമീറ സനീഷും നിർവഹിച്ചിരിക്കുന്നു. മേക്കപ്പ് റോണക്സ് സേവിയർ. ഓൾഡ് മങ്ക്സ് ആണ് നായാട്ടിന്റെ ഡിസൈൻസ് കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ വിതരണം മാജിക്‌ ഫ്രെയിംസ് റിലീസുമാണ്.
    Published by:Joys Joy
    First published:
    )}