HOME » NEWS » Film » APPLICATIONS INVITED FOR FILM CRITICS AWARD IN MALAYALAM

2020ലെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

തിയേറ്റർ റിലീസ് ചെയ്തതോ ഒ.ടി.ടി.വഴി റിലീസ് ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ചിത്രങ്ങളാണ് പരിഗണിക്കുക

News18 Malayalam | news18-malayalam
Updated: May 15, 2021, 12:44 PM IST
2020ലെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
(പ്രതീകാത്മക ചിത്രം)
  • Share this:
കോട്ടയം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 2020ലെ ചലച്ചിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയ്ക്ക് റിലീസ് ചെയ്തതോ ഒ.ടി.ടി.വഴി റിലീസ് ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ചിത്രങ്ങളാണ് പരിഗണിക്കുക.

വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും, തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രി റോഡ്, കോട്ടയം- 686001 ഫോണ്‍ 9846478093 എന്ന വിലാസത്തില്‍ ബന്ധപ്പെടുയോ keralafilmcritics@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് മെയിലയക്കുകയോ ചെയ്യുക.

www.keralafilmcritics.comഎന്ന വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.

പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 31 വരെ സ്വീകരിക്കും. അപേക്ഷാഫോമിനും നിബന്ധനകള്‍ക്കും വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9846478093



കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച ചിത്രങ്ങള്‍ വരുത്തി ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌ക്കാരമാണിത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് 2019 ലെ മികച്ച സിനിമയ്ക്കുള്ള 44-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടിയിരുന്നു. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ലിജോ ജോസ് പെല്ലിശ്ശേരി (ചിത്രം: ജല്ലിക്കെട്ട്) നേടി. ഗീതു മോഹന്‍ദാസ് ആണ് മികച്ച സംവിധായക (ചിത്രം:മൂത്തോന്‍). മൂത്തോനിലെ അഭിനയത്തിന് നിവിന്‍ പോളി മികച്ച നടനായി. മഞ്ജു വാര്യരാണ് (ചിത്രം:പ്രതി പൂവന്‍കോഴി) മികച്ച നടി.

മുൻവർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം കേവലം 48 ചിത്രങ്ങൾ മാത്രമാണ് തിയേറ്ററിലും ഡിജിറ്റൽ റിലീസിലൂടെയും പുറത്തിറങ്ങിയത്. കോവിഡ് പ്രതിസന്ധിയിൽ മാർച്ച് മാസം മുതൽ തിയേറ്ററുകൾ അനിശ്ചിതകാലത്തേക്ക് അടഞ്ഞ് കിടന്നു.

ഇക്കാലയളവിൽ ഏതാനും ചിത്രങ്ങൾ ഒ.ടി.ടി. റിലീസിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തി. ജയസൂര്യ നായകനായ സൂഫിയും സുജാതയുമാണ് അത്തരത്തിൽ പുറത്തിറങ്ങിയ ആദ്യ മലയാള താര ചിത്രം. അതിനു തൊട്ടുമുൻപ് 'നാലാം നദി' എന്ന സിനിമ മലയാള ചിത്രങ്ങളുടെ ഡിജിറ്റൽ റിലീസിന് തുടക്കം കുറിച്ചു.

ധമാക്കയിൽ തുടങ്ങി കപ്പേള വരെയുള്ള ചിത്രങ്ങൾ കഴിഞ്ഞ വർഷം തിയേറ്ററുകളിൽ റിലീസ് ചെയ്‌തു.

സൂഫിയും സുജാതയും, മ്യൂസിക്കൽ ചെയർ, മണിയറയിലെ അശോകൻ, സീ യു സൂൺ, ഒരു ഹലാൽ ലവ് സ്റ്റോറി എന്നീ സിനിമകളാണ് പിന്നീട് ഡിജിറ്റൽ റിലീസ് വഴി എത്തിയത്. ഇക്കൂട്ടത്തിൽ തന്നെ ജിയോ ബേബി സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനും നിർമ്മാതാവുമായ 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' എന്ന സിനിമ ആദ്യമായി ടി.വി.യിലൂടെ ഓണം റിലീസായി പ്രേക്ഷകർ കണ്ടു. ഈ ചിത്രം പിന്നീട് നെറ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തി.

Summary: Applications have been invited for the Film Critics' Award in 2020. Entries are open for movies that were released in both theatre and OTT platforms. Movies censored in the year are also eligible
Published by: user_57
First published: May 15, 2021, 12:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories