ഇന്റർഫേസ് /വാർത്ത /Film / സംസ്ഥാന സർക്കാരിന്റെ 2019ലെ ചലച്ചിത്ര അവാർഡ്; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ 2019ലെ ചലച്ചിത്ര അവാർഡ്; അപേക്ഷ ക്ഷണിച്ചു

News18 Malayalam

News18 Malayalam

2019 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2019ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.

കൂടുതൽ വായിക്കുക ...
  • Share this:

മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള 2019ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2019 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2019ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. കഥാചിത്രങ്ങള്‍ ഓപ്പണ്‍ ഡി.സി.പി. (അണ്‍എന്‍ക്രിപ്റ്റഡ്)/ബ്ലൂറേ ആയി സമര്‍പ്പിക്കേണ്ടതാണ്. അക്കാദമി വെബ്സൈറ്റായ www.keralafilm.comല്‍ നിന്നും അപേക്ഷാ ഫോറവും നിയമാവലിയും നിബന്ധനകളും ഡൗണ്‍ലോഡ് ചെയ്യാം.

Also Read- 'അവളെ ഞാൻ അഭിനന്ദിക്കാറില്ല, അത് അവളെ വിഷമിപ്പിക്കുന്നുണ്ടാകും'; കല്ലറ ഗോപൻ

തപാലിൽ ലഭിക്കുവാന്‍ 25 രൂപ സ്റ്റാമ്പ് പതിച്ച് മേല്‍വിലാസമെഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യന്‍ സ്മാരകം, കിന്‍ഫ്ര ഫിലിം ആന്‍റ് വീഡിയോ പാര്‍ക്ക്, സൈനിക് സ്കൂള്‍.പി.ഒ., കഴക്കൂട്ടം, തിരുവനന്തപുരം-695 585 എന്ന വിലാസത്തില്‍ അയയ്ക്കേണ്ടതാണ്. തിരുവനന്തപുരം നഗരത്തില്‍ ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനിലെ ട്രിഡ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസില്‍ നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കുന്നതാണ്. അപേക്ഷകള്‍ 2020 ജനുവരി 31, വൈകുന്നേരം 5 മണിക്ക് മുന്‍പായി അക്കാദമി ഓഫീസില്‍ ലഭിക്കണം.

First published:

Tags: Film awards, State film award