നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മേക്കപ്പില്ലാത്ത മുഖം പകർത്തി; നടി അർച്ചന മകനെ തല്ലിയ വീഡിയോ സോഷ്യൽ മീഡിയയിൽ

  മേക്കപ്പില്ലാത്ത മുഖം പകർത്തി; നടി അർച്ചന മകനെ തല്ലിയ വീഡിയോ സോഷ്യൽ മീഡിയയിൽ

  Archana Puran Singh slaps son during DIY haircut video viral | മകൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ വീഡിയോ എടുക്കുമ്പോഴാണ് തല്ല് കിട്ടിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   തന്റെ DIY ഹെയർകട്ട് (DIY Haircut) സെഷൻ മകൻ ആയുഷ്മാൻ സേഥി (Ayushmaan Sethi) ക്യാമറയിൽ പകർത്തുന്നതറിഞ്ഞ് നടി അർച്ചന പുരാൺ സിംഗ് (Archana Puran Singh) മകനെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ (viral video). താനറിയാതെ മകൻ വീഡിയോ (Instagram video) എടുക്കുന്നു എന്നറിഞ്ഞതിന് ശേഷം അവർ അവനെ മർദ്ദിക്കുകയായിരുന്നു.

   അർച്ചനയും മകൻ ആയുഷ്മാനും ഇതേ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. കപിൽ ശർമ്മ ഷോയിലെ ജഡ്ജ് ആണ് അർച്ചന. കുച്ച് കുച്ച് ഹോത്താ ഹേ എന്ന സിനിമയിലെ വേഷം ചെയ്ത് അർച്ചന ശ്രദ്ധേയയായിരുന്നു. ഒരു കയ്യിൽ കത്രിക പിടിച്ച് മുടിമുറിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. മുറിച്ച തലമുടി വീഴാൻ പാകത്തിന് ഒരു ഡസ്റ്റ്ബിന്നും കരുതിയിരുന്നു.

   "ആവശ്യത്തിന് മുറിച്ചെന്നു തോന്നുന്നു. ഇനിയും മുറിച്ചാൽ മൊട്ടയാവും" എന്ന് മകനോട് പറയുന്ന അർച്ചനയെ വീഡിയോയിൽ കാണാവുന്നതാണ്. പെട്ടെന്നാണ് മകൻ ഇൻസ്റ്റഗ്രാം ക്യാമറ ഓൺ ആക്കിയ വിവരം അർച്ചന മനസ്സിലാക്കുന്നത്. "ഇത് റെക്കോർഡ് ചെയ്യാൻ പറ്റില്ല" എന്ന് പറഞ്ഞുകൊണ്ടാണ് ഇവർ മകനെ തല്ലുന്നത്. വീഡിയോ അവസാനിക്കും മുൻപ് തല്ലുന്ന ഒച്ചയും കേൾക്കാം.

   "അമ്മയുടെ തല്ല്. അമ്മയെ അലോസരപ്പെടുത്തുന്നതിലും മികച്ച വിനോദം വേറെയുണ്ടോ" എന്ന ക്യാപ്‌ഷനും തമാശരൂപേണയുള്ള ചില ഇമോജികളുമാണ് മകൻ പോസ്റ്റ് ചെയ്തിട്ടുള്ളത്.

   എന്നാലും മകന് നന്നായി വേദനിച്ചുകാണുമല്ലോ എന്നാണ് പലരും നൽകുന്ന കമന്റുകളുടെ സാരാംശം. വൈറൽ വീഡിയോ ചുവടെ കാണാം.
   Also read: തിരുവിതാംകൂർ രാജ്ഞിയായി പൂനം ബജ്‌വ; പത്തൊമ്പതാംനൂറ്റാണ്ടിന്റെ ക്യാരക്റ്റർ പോസ്റ്റർ

   പത്തൊമ്പതാം നൂറ്റാണ്ടിൻെറ പന്ത്രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി. പൂനം ബജ്‌വ അവതരിപ്പിക്കുന്ന ബുദ്ധിമതിയും, സുന്ദരിയും, ആരെയും ആകർഷിക്കുന്ന വ്യക്തിത്വവുമുള്ള തിരുവിതാംകൂർ രാജ്ഞിയുടെതാണ് ഈ പോസ്റ്റർ.

   തിരുവിതാംകൂറിന്റെ ചരിത്രത്തിൽ മഹാറാണിപ്പട്ടം അലങ്കരിച്ചിട്ടുള്ളവർ നാലു പേരാണ്; 1677-ൽ ഉമയമ്മറാണി, 1810ൽ റാണി ഗൗരി ലഷ്മിഭായി, 1815ൽ റാണി ഗൗരി പാർവ്വതി ഭായി, 1924ൽ റാണി സേതു ലഷ്മിഭായി എന്നിവരാണവർ.

   അടിമക്കച്ചവടം നിർത്തലാക്കിയതും മാറുമറയ്ക്കാൻ അർഹതയില്ലാതിരുന്ന ഈഴവർ തൊട്ടു താഴോട്ടുള്ള വിഭാഗത്തിലെ സ്ത്രീകൾക്ക് മാറുമറച്ചു നടക്കാമെന്നുള്ള വിളംബരം ഇറക്കിയതും റാണി ഗൗരി ലഷ്മിഭായിയുടെ കാലത്തായിരുന്നു. തിരുവിതാംകൂറിന്റെ മഹാറാണിമാർ പ്രബലരായ ഭരണകർത്താക്കളായിരുന്നു എന്നു തെളിയിക്കുന്നതാണ് അവർ പുറപ്പെടുവിച്ച ഇത്തരം ഉത്തരവുകൾ.

   പക്ഷേ ഭരണകർത്താക്കൾ ഉത്തരവിട്ടാലും അതു നടപ്പാക്കേണ്ട പ്രമുഖരായ ഉദ്യോഗസ്ഥരും അവരെ നിലനിർത്തിയിരുന്ന പ്രമാണിമാരും മാടമ്പിമാരും ഈ വിളംബരങ്ങളെ ഒക്കെ അവഗണിച്ചുകൊണ്ട് നീതിരഹിതമായ കീഴ്വഴക്കങ്ങൾ തുടർന്നു കൊണ്ടേയിരുന്നു. ഇതിനെതിരെ ശക്തമായി തൻെറ പടവാളുമായി പോരാടിനിറങ്ങിയ ധീരനായിരുന്നു ആറാട്ടു പുഴ വേലായുധപ്പണിക്കർ. അതുകൊണ്ടു തന്നെ ആ പോരാളിക്കു നേരിടേണ്ടി വന്നത് അതിശക്തരായ അധികാര വൃന്ദത്തെ ആയിരുന്നു.

   പക്ഷേ യുദ്ധസമാനമായ ആ പോരാട്ടങ്ങളൊന്നും വേലായുധനെ തളർത്തിയില്ല. മാത്രമല്ല ആയിരക്കണക്കിനു അധസ്ഥിതരായ ജനസമൂഹം വേലായുധൻെറ പിന്നിൽ അണിനിരക്കാൻ തയ്യാറാകുകയും ചെയ്തു. വേലായുധൻെറ ചെറുത്തു നിൽപ്പ് രാജ്ഞിയുടെ ചെവിയിലും എത്തിയിരുന്നു.

   അധികാരത്തിന്റെ ഇടനാഴികളിൽ നുഴഞ്ഞു കയറിയ അധർമ്മത്തിൻെറ കറുത്ത പൂച്ചകളെ ഇരുട്ടത്തു തപ്പിയിട്ടു കാര്യമില്ല എന്നു പറഞ്ഞ ബുദ്ധിമതിയായ രാജ്ഞിയെ പൂനം ബജ്വ എന്ന അഭിനേത്രി വെള്ളിത്തിരയിലെത്തിക്കുന്നു.
   Published by:user_57
   First published:
   )}