• HOME
  • »
  • NEWS
  • »
  • film
  • »
  • Pranaya Vilasam | അര്‍ജുന്‍ അശോകനൊപ്പം അനശ്വരയും മമിതയും; 'പ്രണയ വിലാസം' ടീസറെത്തി

Pranaya Vilasam | അര്‍ജുന്‍ അശോകനൊപ്പം അനശ്വരയും മമിതയും; 'പ്രണയ വിലാസം' ടീസറെത്തി

നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 17ന് തിയേറ്ററുകളിലെത്തും.

  • Share this:

    ‘സൂപ്പർ ശരണ്യ’യുടെ വന്‍ വിജയത്തിന് ശേഷം അർജ്ജുൻ അശോകൻ,അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ‘പ്രണയ വിലാസ’ത്തിന്‍റെ ടീസര്‍ റിലീസ് ചെയ്തു. ഫെബ്രുവരി 17ന് ചിത്രം തിയേറ്ററുകളിലെത്തും.

    നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മിയ, മനോജ് കെ.യു, ഉണ്ണിമായ, ഹക്കീം ഷാജഹാൻ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. ചവറ ഫിലിംസ്, ന്യൂസ്പേപ്പർ ബോയ് എന്നീ ബാനറുകളിൽ സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പ്രണയ വിലാസത്തിന്‍റെ  ഡിജിറ്റൽ റൈറ്റ്സ് സീ5 സ്വന്തമാക്കിയിരിക്കുന്നു.

    ജ്യോതിഷ് എം, സുനു എ.വി എന്നിവ‍ർ ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷിനോസ്, ​എഡിറ്റിംഗ്- ബിനു നെപ്പോളിയൻ, ഗാനരചന-സുഹൈൽ കോയ,മനു മഞ്ജിത്ത്, വിനായക് ശശികുമാർ, സം​ഗീതം-ഷാൻ റഹ്മാൻ, ആർട്ട് ഡയറക്ടർ- രാജേഷ് പി വേലായുധൻ, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂം-സമീറ സനീഷ്, സൗണ്ട് ഡിസൈൻ-ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സ്-വിഷ്ണു സുജതൻ, മാര്‍ക്കറ്റിംഗ്- സ്നേക്ക് പ്ലാന്‍റ്. പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ഷബീര്‍ മലവട്ടത്ത്,
    ചീഫ് അസോസിയേറ്റ്- സുഹൈല്‍ എം, കളറിസ്റ്റ്-ലിജു പ്രഭാകര്‍, സ്റ്റില്‍സ്-അനൂപ് ചാക്കോ, നിദാദ് കെ എൻ, ടൈറ്റില്‍ ഡിസൈൻ-കിഷോർ വയനാട്, പോസ്റ്റര്‍ ഡിസൈനർ-യെല്ലോ ടൂത്ത്,പി ആർ ഒ-എ എസ് ദിനേശ്.

    Published by:Arun krishna
    First published: