HOME » NEWS » Film » ARJUN ASHOKAN POST FAMILY PHOTO WITH HIS DAUGHTER ANVY IN INSTAGRAM RV

അപ്പൂപ്പനൊപ്പം കുഞ്ഞ് 'അൻവി'; കുടുംബ ചിത്രം പങ്കുവെച്ച് അർജുൻ അശോകൻ

അൻവി എന്നാണ് കുഞ്ഞ് മകളുടെ പേര്. ഭാര്യ നിഖിത‌യ്‌ക്കും കുഞ്ഞിനുമൊപ്പമുള്ള അർജുന്റെ പുതിയ കുടുംബ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. അൻവിയുടെ അപ്പൂപ്പൻ ഹരിശ്രീ അശോകനും അമ്മൂമ്മ പ്രീത അശോകനും ചിത്രത്തിലുണ്ട്.

News18 Malayalam | news18-malayalam
Updated: January 12, 2021, 5:59 PM IST
അപ്പൂപ്പനൊപ്പം കുഞ്ഞ് 'അൻവി'; കുടുംബ ചിത്രം പങ്കുവെച്ച് അർജുൻ അശോകൻ
News 18 Malayalam
  • Share this:
മലയാളി പ്രേക്ഷകരുടെ പ്രയിങ്കറായ യുവനടന്മാരിൽ ഒരാളാണ് അർജുൻ അശോകൻ. നായകനായും സഹതാരമായുമൊക്കെ താരപുത്രനായ അർജുൻ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ്. ഇക്കഴിഞ്ഞ നവംബറിലായിരുന്നു അർജുന് മകൾ പിറന്നത്. നവംബർ 25നാണ് താനൊരു അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ അർജുൻ പങ്കുവച്ചത്. മകളെ കയ്യിലെടുത്തു നിൽക്കുന്ന ഒരു ചിത്രവും അർജുൻ പങ്കുവച്ചിരുന്നു.

Also Read- മമ്മൂട്ടിയുമായി നല്ല ബന്ധമാണുള്ളത്, വിമർശിക്കേണ്ട കാര്യവുമില്ല: കൃഷ്ണകുമാർ

അൻവി എന്നാണ് കുഞ്ഞ് മകളുടെ പേര്. ഭാര്യ നിഖിത‌യ്‌ക്കും കുഞ്ഞിനുമൊപ്പമുള്ള അർജുന്റെ പുതിയ കുടുംബ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. അൻവിയുടെ അപ്പൂപ്പൻ ഹരിശ്രീ അശോകനും അമ്മൂമ്മ പ്രീത അശോകനും ചിത്രത്തിലുണ്ട്.പ്രീത അശോകന്റെ കൈകളിലാണ് അൻവി. എന്നാൽ അൻവിയുടെ നോട്ടം അപ്പൂപ്പനായ ഹരിശ്രീ അശോകനിലാണ്.




Also Read- റിലീസിന് മുമ്പ് 'മാസ്റ്റർ' സിനിമയുടെ ക്ലൈമാക്സ് ചോർത്തിയയാളെ പൊലീസ് കണ്ടെത്തി

2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അർജുന്റെ വിവാഹം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. പറവ' എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ബിടെക്ക്, വരത്തൻ, മന്ദാരം, ഉണ്ട, ജൂൺ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.
Published by: Rajesh V
First published: January 12, 2021, 5:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories