നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Malaika Arora birthday | മലൈകയുടെ ജന്മദിനത്തിന് അർജുൻ കപൂറിന്റെ ആശംസ; പ്രതികരണവുമായി കരീന

  Malaika Arora birthday | മലൈകയുടെ ജന്മദിനത്തിന് അർജുൻ കപൂറിന്റെ ആശംസ; പ്രതികരണവുമായി കരീന

  മലൈകയുമൊത്തുള്ള ഒരു പ്രണയ ചിത്രം പങ്കുവെച്ച്‌ അർജുൻ

  മലൈകയും അർജുൻ കപൂറും

  മലൈകയും അർജുൻ കപൂറും

  • Share this:
   ഇന്ന് 48 വയസ്സ് തികഞ്ഞ മലൈക അറോറയ്ക്ക് (Malaika Arora) സിനിമാ, ആരാധക ലോകത്തു നിന്നും ജന്മദിനാശംസകൾ പ്രവഹിക്കുകയാണ്. സോഷ്യൽ മീഡിയയിൽ തന്റെ  ഹൃദയസ്പർശിയായ പോസ്റ്റ് പങ്കുവെച്ചവരിൽ അർജുൻ കപൂറും ഉൾപ്പെടുന്നു. മലൈകയും അർജുനും കുറച്ചുകാലമായി ഡേറ്റിംഗിലാണ്, അവർ സോഷ്യൽ മീഡിയയിൽ പരസ്പരം പ്രണയ ചിത്രങ്ങൾ പതിവായി പങ്കിടാറുണ്ട്.

   തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അർജുൻ മലൈകയുമൊത്തുള്ള ഒരു പ്രണയ ചിത്രം പങ്കുവെച്ചു. ഫോട്ടോയിൽ, അർജുന്റെ നെറ്റിയിൽ മലൈക ചുംബിക്കുന്നത് കാണാം.
   View this post on Instagram


   A post shared by Arjun Kapoor (@arjunkapoor)


   "ഈ ദിവസമോ മറ്റേതു ദിവസമോ, നിങ്ങളെ ചിരിപ്പിക്കുക എന്നതാണ് എന്റെ ആഗ്രഹം... ഈ വർഷം നിങ്ങൾ ഏറ്റവും കൂടുതൽ പുഞ്ചിരിക്കട്ടെ," അർജുൻ ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നൽകി. എന്നാൽ പോസ്റ്റിൽ കരീന കപൂർ ഖാൻ കുറിച്ച ROFL കമന്റാണ് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത്. കരീന പെട്ടെന്നായിരുന്നു. “എനിക്ക് അർജുൻ കപൂർജിയുടെ ഫോട്ടോ ക്രെഡിറ്റ് വേണം," എന്നായിരുന്നു കരീനയുടെ പ്രതികരണം.
   അർജുൻ കപൂറും മലൈക അറോറയും ഒരുമിച്ച് പ്രത്യക്ഷപ്പെടുമ്പോഴോ സോഷ്യൽ മീഡിയയിൽ പരസ്പരം ഫോട്ടോകൾ പോസ്റ്റ് ചെയ്യുമ്പോഴോ ഇന്റർനെറ്റ് അതേറ്റുപിടിക്കാറുണ്ട്. 2019ൽ അർജുന്റെ 34 -ാം ജന്മദിനത്തിൽ മലൈക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് ഈ ബന്ധം സ്ഥിരീകരിച്ചു.
   സിനിമാ നിർമ്മാതാവും നടനുമായ അർബാസ് ഖാനുമായി മലൈക അറോറ നേരത്തെ വിവാഹിതയായിരുന്നു. 19 വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം ഇവർ 2017ൽ വിവാഹമോചനം നേടി. 18 വയസ്സുള്ള അർഹാന്റെ മാതാപിതാക്കളാണ് ഇവർ. അർജുൻ കപൂർ പലപ്പോഴും മലൈക അറോറയെ അവരുടെ അമ്മ ജോയ്‌സ് അറോറയുടെ വസതിയിൽ കുടുംബസംഗമങ്ങളിൽ അനുഗമിക്കാറുണ്ട്. ഈ വർഷം ആദ്യം, പ്രണയജോഡികൾ മലൈകയുടെ കുടുംബത്തോടൊപ്പം ഈസ്റ്റർ ആഘോഷിച്ചു.

   Summary: Birthday wishes are pouring in for Malaika Arora, who turned 48 today. Arjun Kapoor is among the many who shared a heartwarming post for his ladylove on social media. Malaika and Arjun have been dating for quite some time now and they frequently share romantic pictures with each other on social media
   Published by:user_57
   First published:
   )}