നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Arjun Rampal | കോവിഡിൽ നിന്ന് വേഗത്തിൽ മുക്തനായത് എങ്ങനെയെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടൻ അർജുൻ രാംപാൽ

  Arjun Rampal | കോവിഡിൽ നിന്ന് വേഗത്തിൽ മുക്തനായത് എങ്ങനെയെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടൻ അർജുൻ രാംപാൽ

  ഒരാഴ്ച കൊണ്ടാണ് നടൻ അർജുൻ രാംപാൽ കോവിഡ് മുക്തനായത്. അതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം

  അർജുൻ രാംപാൽ

  അർജുൻ രാംപാൽ

  • Share this:


   കോവിഡ് പോസിറ്റീവായ നടൻ അർജുൻ രാംപാൽ വൈറസിൽ നിന്ന് മുക്തനായതായി പോയവാരത്തിൽ വെളിപ്പെടുത്തിയിരുന്നു. 48 കാരനായ താരം തന്റെ ഫോളോവേഴ്സിനോടും ആരാധകരോടുമായി സോഷ്യൽ മീഡിയ വഴി സന്തോഷ വാർത്ത പങ്കിട്ടുകൊണ്ടാണ് അക്കാര്യം അറിയിച്ചത്. പുഞ്ചിരിക്കുന്ന മുഖത്തോടെ സെൽഫി പോസ്റ്റ് ചെയ്ത നടൻ ഒരാഴ്ചയ്ക്കുള്ളിൽ എങ്ങനെ സുഖം പ്രാപിച്ചുവെന്നും വെളിപ്പെടുത്തി.

   ചുരുങ്ങിയ ദിവസത്തിനുള്ളിൽ കൊറോണ വൈറസിൽ നിന്ന് രക്ഷ നേടിയ അ‍ർജുൻ തന്റെ അനുഭവം ചിത്രത്തിന് താഴെ അടിക്കുറിപ്പായി കുറിച്ചു. വൈറസ് കാരണം ദുരിതമനുഭവിക്കുന്നവർക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കുമായി അദ്ദേഹം തന്റെ ആത്മാർത്ഥമായ പ്രാർത്ഥനകൾ അറിയിച്ചു. കൊറോണ വൈറസ് നെഗറ്റീവ് ആയതിൽ തനിക്ക് ഭാഗ്യമുണ്ടെന്നും ദൈവം തന്നോട് ദയ കാണിച്ചതായും അ‍‍ർജുൻ പറഞ്ഞു.

   ഡോക്ടർമാർ തന്നോട് പറഞ്ഞ കാര്യങ്ങളും താരം വെളിപ്പെടുത്തി. കോവിഡ് -19 വാക്‌സിന്റെ ആദ്യത്തെ ഡോസ് സ്വീകരിച്ചതാണ് വൈറസിന്റെ കാഠിന്യം കുറയാനും രോഗലക്ഷണങ്ങളൊന്നുമുണ്ടാകാത്തതിനും കാരണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും എത്രയും വേഗം വാക്സിനേഷൻ എടുക്കണമെന്നും വാക്സിൻ ലഭിച്ചതിനു ശേഷവും എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കണമെന്നും താരം അഭ്യർത്ഥിച്ചു.

   രോഗബാധിതനായിരുന്നപ്പോൾ സ്നേഹാന്വേഷങ്ങളും ആശംസകളും അയച്ച എല്ലാ സുഹൃത്തുക്കൾക്കും ആരാധകർക്കും നന്ദി അറിയിച്ച അർജുൻ അവരോട് പോസിറ്റീവായി തുടരാൻ ആവശ്യപ്പെട്ടെങ്കിലും കൊറോണ പോസിറ്റീവ് ആകരുതെന്നും പറയുന്നുണ്ട്.
   View this post on Instagram


   A post shared by Arjun (@rampal72)


   പലരും രാജ്യത്ത് വൈദ്യസഹായങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്ന ഈ ദുരിത സമയങ്ങളിൽ പ്രതീക്ഷയുടെ ഒരു കിരണമായിട്ടാണ് നടന്റെ പോസ്റ്റ് എത്തിയത്. ഇപ്പോൾ, 45 വയസ്സിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ ലഭ്യമാണ്, എന്നിരുന്നാലും മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സ്വീകരിക്കാൻ അർഹതയുണ്ട്.

   ആക്ഷൻ ത്രില്ലർ സിനിമയായ ധക്കാദിൽ അർജുൻ ഉടൻ അഭിനയിക്കും. നടി കങ്കണ റണൗത്താണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒക്ടോബർ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

   രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡിനെതിരെ അനുയോജ്യമായ പെരുമാറ്റം സ്വീകരിക്കണമെന്നും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും രാജ്യത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

   വെര്‍ച്വല്‍ മീറ്റിങ്ങില്‍ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ, മെഡന്റ ചെയര്‍മാന്‍ ഡോ. നരേഷ് ട്രഹാന്‍, എയിംസ് മെഡിസിന്‍ എച്ച്ഒഡിയും പ്രൊഫസറുമായ ഡോ. നവീത് വിഗ്, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ ഡോ. സുനില്‍ കുമാര്‍ എന്നിവരാണ് യോഗം ചേര്‍ന്നത്.

   മുംബൈയില്‍ മാര്‍ച്ച് 30 ന് ശേഷം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുകൊണ്ട് കോവിഡ് വ്യാപനത്തില്‍ വലിയ കുറവാണുണ്ടെയതെന്നും അതിനാല്‍ കോവിഡിനെ നേരിടാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കോവിഡ് വ്യാപനത്തെ തടയാന്‍ ഒരു പരിധി വരെ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും ജനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

   Keywords: Arjun Rampal, Bollywood, Coronavirus, Covid 19, ബോളിവുഡ്, അർജുൻ രാംപാൽ, കൊറോണ വൈറസ്, കോവിഡ് 19

   Published by:user_57
   First published:
   )}