നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ജി. വേണുഗോപാലിന്റെ മകൻ അരവിന്ദ് വേണുഗോപാൽ പാടുന്നു; 'കെണി' സിനിമയിലെ ഗാനം പുറത്തിറങ്ങി

  ജി. വേണുഗോപാലിന്റെ മകൻ അരവിന്ദ് വേണുഗോപാൽ പാടുന്നു; 'കെണി' സിനിമയിലെ ഗാനം പുറത്തിറങ്ങി

  Arvind Venugopal turns playback singer with a song in Keni movie | 'കാറ്റു തഴുകുന്നു കാതിലോതുന്നു' ഗാനവുമായി അരവിന്ദ് വേണുഗോപാൽ

  അരവിന്ദ് വേണുഗോപാൽ, കെണി സിനിമയിലെ രംഗം

  അരവിന്ദ് വേണുഗോപാൽ, കെണി സിനിമയിലെ രംഗം

  • Share this:
   പ്രശസ്ത പിന്നണിഗായകൻ ജി. വേണുഗോപാലിന്റെ മകൻ അരവിന്ദ് വേണുഗോപാൽ ഗായകനാവുന്നു. ഫിലിം ഡ്രീംസ്‌ ഹട്ടിന്റെ ബാനറിൽ നവാഗതനായ അഷ്‌കർ മുഹമ്മദലി രചനയും, സംവിധാനവും നിർവ്വഹിച്ച 'കെണി' എന്ന ചിത്രത്തിലെ 'കാറ്റു തഴുകുന്നു കാതിലോതുന്നു' എന്ന വീഡിയോ ഗാനം റിലീസായി.

   ഷഹീറ നസീറിന്റെ വരികൾക്ക് അജയ് രവി ഈണം പകരുന്നു. സുധീർ സുഫി (സൈക്കോ സൈമൺ) അശ്വിത രമേശ്‌, സ്റ്റാലിൻ, ജിപ്സൺ റോച്ച, പ്രവി പ്രഭാകർ, മനു, സിന്ധു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ധനിൽ ധർമ്മരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റർ- അൻഷാഫ് മുഹമ്മദലി, മേക്കപ്പ്- അൻസാരി ഇസ്മെയ്ക്ക്, അസോസിയേറ്റ് ഡയറക്ടർ- കെ.പി. രാജേഷ്, അസിസ്റ്റന്റ് ഡയറക്ടർ-മിഥുൻ മധു, സാജു കെ. സലീം.

   ഡിസംബറിൽ റിലീസ് ചെയ്യുന്ന ഈ സിനിമയുടെ മറ്റു ജോലികൾ പുരോഗമിക്കുന്നു. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.   Also read: ഷാരൂഖിന്റെ പ്രിയതമ രൂപകൽപ്പന ചെയ്ത 10 സെലിബ്രിറ്റി ഭവനങ്ങൾ

   ഷാരൂഖ് ഖാൻ തൻ്റെ സ്ക്രീനിലെ പ്രകടനം കൊണ്ട് നിരവധി ഹൃദയങ്ങളെ കീഴടക്കി കഴിഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ഖാനും തൻ്റെ കഴിവ് കൊണ്ട് വിജയം കൈവരിക്കുകയാണ്. ഷാരുഖ് ഖാൻ്റെ ഭാര്യ ഇന്റീരിയർ ഡിസൈനിംഗിൽ അതി വിദഗ്ധയാണ്. അവർ അവരുടെ സ്വന്തം വീട്ടിലെ ഒരു സപ്പോർട്ട് സിസ്റ്റം മാത്രമല്ല, ബി ടൗണിലെ നിരവധി സെലിബ്രിറ്റി ഭവനങ്ങൾക്ക് തിളക്കം നൽകിയ ഇൻറീരിയർ ഡിസൈൻ വിദഗ്ധ കൂടിയാണ്.

   ഇന്റീരിയർ ഡിസൈനിംഗിന്റെ ലോകത്തെ കുറിച്ച് വ്യക്തമായ അറിവുള്ള ആളാണ് ഗൗരി. രൺബീർ കപൂർ, കരൺ ജോഹർ എന്നിവർ മുതൽ ആലിയ ഭട്ട് വരെ, ഗൗരി രൂപകൽപ്പന ചെയ്ത ഭവനങ്ങളുടെ ഉടമകളായ സെലിബ്രിറ്റികളുടെ എണ്ണം ഒട്ടും കുറവല്ല.

   നമ്മളിൽ കൗതുകവും അത്ഭുതവും ജനിപ്പിക്കുന്നതാണ് ഗൗരി ഖാന്റെ ഇൻ്റീരിയർ ഡിസൈനുകൾ. തന്റെ ഡിസൈനിങ് പരീക്ഷണങ്ങളുടെ തുടക്കം മന്നത്ത് എന്ന സ്വന്തം ഭവനത്തിൽ നിന്നാണെന്ന് ഗൗരി പറഞ്ഞിട്ടുണ്ട്. മാഗസിനിലോ ഓൺലൈനിലോ കാണുന്ന ഡിസൈനിനെ അന്ധമായി വിശ്വസിച്ച് അതിനെ പുനഃരാവിഷ്കരിക്കാൻ ശ്രമിക്കുകയല്ല വേണ്ടത്, മറിച്ച് അലങ്കാര വസ്തുക്കളെ നിങ്ങൾക്കെങ്ങനെ ഉപയോഗപ്രദമാക്കാൻ കഴിയും എന്നു തിരിച്ചറിഞ്ഞ് ഡിസൈൻ ചെയ്യുകയാണ് വേണ്ടതെന്നും അവർ പറയുന്നു.
   Published by:user_57
   First published:
   )}