നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ആര്യ ദയാലിന്റെ ശബ്ദം; 'നിലാനദി'യുമായി അഫ്സൽ യൂസഫ്

  ആര്യ ദയാലിന്റെ ശബ്ദം; 'നിലാനദി'യുമായി അഫ്സൽ യൂസഫ്

  Arya Dhayal and Afzal Yusuf team up for Malayalam single Nilanadi | 'നിലാനദി' മ്യൂസിക് സിംഗിളുമായി ആര്യ ദയാലും അഫ്സൽ യൂസഫും

  ആര്യ, അഫ്സൽ

  ആര്യ, അഫ്സൽ

  • Share this:
   ഗായിക ആര്യ ദയാലിന്റെ ആദ്യ മലയാളം സിംഗിൾ നിലാനദിക്ക് സംഗീതം പകർന്ന് സംഗീത സംവിധായകൻ അഫ്സൽ യൂസഫ്. കവിപ്രസാദ്‌ ഗോപിനാഥിന്റേതാണ് വരികൾ.

   വിരഹിയായ ഒരു പെൺകുട്ടിയുടെ വികാരങ്ങളെ തൊട്ടുണർത്തുന്ന വരികളാണ് നിലാനദിയുടേത്. മഞ്ഞുമൂടിയ ഒരു രാത്രിയിൽ ചന്ദ്രന്റെ ശോഭ അവളുടെ ആഗ്രഹങ്ങളെ തലോടുന്നു. നിലാവിനോട് തന്റെ പ്രിയതമന്റെ അടുത്തേക്ക് ദൂതുപോയി അവനെ കൂട്ടിക്കൊണ്ടു വരാൻ അവൾ പറയുന്നു.   പാശ്ചാത്യ സംഗീതവും ശാസ്ത്രീയ സംഗീതവും ഇടകലർത്തിയുള്ള ഗാനാലാപനത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ആര്യയുടെ വേറിട്ട അവതരണമാണ് ഈ ഗാനം. കാപ്പി ചാനൽ എന്ന യൂട്യൂബ് ചാനലിൽ ഗാനം കേൾക്കാവുന്നതാണ്.
   Published by:user_57
   First published:
   )}