HOME » NEWS » Film » ARYAN KHAN COMPLETES FILM SCHOOL EDUCATION SEE PIC FROM GRADUATION DAY AA

ഫിലിം സ്കൂൾ പഠനം പൂർത്തിയാക്കി ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ; ബിരുദദാന ചടങ്ങിലെ ചിത്രങ്ങൾ പങ്കുവച്ച് എസ്ആർകെ

സതേൺ കാലിഫോർണിയ സർവകലാശാലയിൽ (യു‌എസ്‌സി) നിന്നാണ് ആര്യൻ പഠനം പൂർത്തിയാക്കിയത്.

News18 Malayalam
Updated: May 18, 2021, 11:18 AM IST
ഫിലിം സ്കൂൾ പഠനം പൂർത്തിയാക്കി ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ; ബിരുദദാന ചടങ്ങിലെ ചിത്രങ്ങൾ പങ്കുവച്ച് എസ്ആർകെ
ആര്യൻ ഖാൻ
  • Share this:
ബോളിവുഡിലെ സൂപ്പർ താരം ഷാരൂഖ് ഖാന്റെ സിനിമകളും കുടുംബജീവിതവുമെല്ലാം എപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. അദ്ദേഹത്തിന്റെ മൂന്ന് മക്കളായ അബ്രാം, സുഹാന, ആര്യൻ ഖാൻ എന്നിവർ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സുഹാന ഖാൻ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ ഇടയ്ക്കിടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇളയമകനായ അബ്രാമിന്റെ ചിത്രങ്ങൾ ഗൗരി ഖാന്റെയും ഷാരൂഖിന്റെ സോഷ്യൽ മീഡിയ അക്കൌണ്ടുകളിലൂടെയും കാണാറുണ്ട്. കുറച്ച് കാലമായി മൂത്ത മകൻ ആര്യൻ ഖാന്റെ ചിത്രങ്ങളൊന്നും സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതാ ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ ഫിലിം സ്കൂൾ പഠനം പൂർത്തിയാക്കിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

Also Read '500 പേര്‍ അത്ര കൂടുതല്‍ അല്ലെന്ന് കരുതരുത്; വെര്‍ച്വല്‍ സത്യപ്രതിജ്ഞയിലൂടെ ഒരു മാതൃകയാകണം': നടി പാർവതി

അടുത്തിടെ, സതേൺ കാലിഫോർണിയ സർവകലാശാലയിൽ (യു‌എസ്‌സി) നിന്നാണ് ആര്യൻ പഠനം പൂർത്തിയാക്കിയത്. ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുന്ന ആര്യന്റെ ചിത്രങ്ങളാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. വൈറലായ ചിത്രത്തിൽ, ബിരുദധാരിയായ ആര്യനെ സാമൂഹ്യ അകലം പാലിച്ച് കർശനമായ നിയന്ത്രണങ്ങളോടെ നടപ്പിലാക്കിയ ചടങ്ങിൽ പങ്കെടുക്കുന്നത് കാണാം. ചടങ്ങിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഒരു കാര്യം അദ്ദേഹത്തിന്റെ പേരായിരുന്നു - ആര്യൻ ഷാരൂഖ് ഖാൻ.

Also Read സോഷ്യൽ മീഡിയയിൽ വൈറലായി സ്ലാഷ് ജീൻസ്; കീറിയ ജീൻസിന്റെ മീമുകളുമായി ട്രോളന്മാർയു‌എസ്‌സിയുടെ സ്കൂൾ ഓഫ് സിനിമാറ്റിക് ആർട്‌സിൽ നിന്ന് ആര്യന് ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്, സിനിമാറ്റിക് ആർട്സ്, ഫിലിം, ടെലിവിഷൻ പ്രൊഡക്ഷൻ ബിരുദമാണ് ലഭിച്ചത്. ചിത്രം പരസ്യമാക്കിയയുടനെ പലരും സ്റ്റാർ കിഡിന് അഭിനന്ദന സന്ദേശങ്ങൾ അയച്ചു.
ഇനി ആര്യന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.

എന്നാൽ ആര്യൻ ഖാൻ തന്റെ സൂപ്പർ സ്റ്റാർ പിതാവിന്റെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് കടന്നുവരുമെന്ന് തോന്നുന്നില്ല. ഷാരൂഖിന്റെ മൂത്തമകനായ ആര്യന് ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കാനാണ് കൂടുതൽ താല്പര്യമെന്നാണ് വിവരം. പിതാവിനോട് തന്നെ താരതമ്യപ്പെടുത്താൻ ആഗ്രഹിക്കാത്തതിനാൽ സംവിധായക വേഷം തിരഞ്ഞെടുക്കാനാണ് ആര്യന് താത്പര്യമെന്നാണ് വിവരം.

സിദ്ധാർത്ഥ് ആനന്ദിന്റെ പത്താന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ് എസ്ആർകെ. ജോൺ അബ്രഹാം, ദീപിക പദുക്കോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സൽമാൻ ഖാൻ പ്രത്യേക വേഷത്തിൽ എത്തുന്നുണ്ട്.

മതത്തെക്കുറിച്ചുള്ള തൻറെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന ഒരു വീഡിയോ കഴിഞ്ഞ വർഷം ഷാരുഖ് ഖാൻ പുറത്തിറക്കിയിരുന്നു. ഇത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഹിന്ദു - മുസ്ലിം എന്ന വേർതിരിവ് തങ്ങൾക്കിടയിൽ ഇല്ലെന്ന് വീഡിയോയിൽ ഷാരുഖ് ഖാൻ വ്യക്തമാക്കുന്നുണ്ട്. 'ഞാൻ മുസ്ലിം ആണ് . എൻറെ ഭാര്യ ഹിന്ദുവും. എന്നാൽ എൻറെ കുട്ടികൾ ഇന്ത്യക്കാരാണ്. കുട്ടികൾ സ്കൂളിൽ പോയി തുടങ്ങിയപ്പോൾ ഞങ്ങൾക്ക് മതം എന്ന കോളം പൂരിപ്പിക്കേണ്ടി വന്നു. എൻറെ മകൾ എന്നോട് ചോദിച്ചു നമ്മുടെ മതമെന്താണെന്ന്? അപ്പോൾ ഞാൻ അതിൽ ഇന്ത്യൻ എന്ന് എഴുതി. ഞങ്ങൾക്ക് വേറെ ഒരു മതമില്ലെന്ന്' - വീഡിയോയിൽ ഷാരുഖ് ഖാൻ വ്യക്തമാക്കിയിരുന്നു.
First published: May 18, 2021, 11:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories