ഒടുവിൽ ആരാധകർ കാത്തിരുന്ന ആ സന്തോഷ വാർത്ത എത്തി. സാക്ഷാൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധായകനാകുന്നു. ആര്യന്റെ ആദ്യ സംവിധാന സംരഭത്തിൽ അഭിനയിക്കുന്നതാകട്ടെ ഷാരൂഖ് ഖാനും.
മകന് സിനിമയിൽ താത്പര്യമുണ്ടെങ്കിലും അഭിനയത്തിലല്ല, സംവിധായകനായിട്ടായിരിക്കും എത്തുക എന്ന് ഷാരൂഖ് നേരത്തേ പറഞ്ഞിരുന്നു. ഷാരൂഖിന്റെ മകൾ സുഹാന തന്റെ ആദ്യ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.
X marks the spot.
24 hours to go. https://t.co/dc5LPpuH6Y
Follow @dyavol.x on Instagram for exclusive content. pic.twitter.com/DTFfep7GQv
— Shah Rukh Khan (@iamsrk) April 24, 2023
ആതേസമയം, സിനിമാ സംവിധായകനായിട്ടല്ല ആര്യൻ ഖാന്റെ രംഗപ്രവേശം. ഒരു പരസ്യ ചിത്രമാണ് ആര്യൻ സംവിധാനം ചെയ്യുന്നത്. ഒരു തുടക്കക്കാരന് കിട്ടാവുന്ന ഗംഭീര അവസരം തന്നെ ആര്യന് ലഭിക്കുകയും ചെയ്തു. ആദ്യമായി സാക്ഷാൽ കിംഗ് ഖാന് ആക്ഷൻ പറയുക.
Also Read- മൂന്ന് പ്രണയങ്ങളുമായി ഗൗതം മേനോന്റെ ‘അനുരാഗം’ മെയ് മാസത്തിൽ റിലീസിനെത്തുന്നു നാളെയാണ് ആര്യൻ ഖാന്റെ പരസ്യ ചിത്രം പുറത്തിറങ്ങുന്നത്. ആര്യനും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച സംരംഭമായ D’yavol ന്റെ പരസ്യചിത്രത്തിലാണ് ഷാരൂഖ് അഭിനയിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aryan khan, Shah Rukh Khan