കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധവുമായി സുഡാനി ഫ്രം നൈജീരിയ ടീം. ദേശീയ ചലച്ചിത്ര അവാഡ് ദാന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ചിത്രത്തിന്‍റെ സംവിധായകൻ സക്കരിയ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകൻ ഇക്കാര്യം അറിയിച്ചത്.
മലയാളത്തിലെ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം സുഡാനി ഫ്രം നൈജീരിയയ്ക്ക് ആയിരുന്നു. അവാർഡ് ദാന ചടങ്ങ് അടുത്തിരിക്കെയാണ് പ്രതിഷേധവുമായി അണിയറപ്രവർത്തകർ രംഗത്തെത്തിയത്.
സക്കരിയയുടെ ഫേസ്ബുക്ക് പോസ്റ്റ്,
'പൗരത്വ ഭേദഗതി-എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാർഡിന്റെ ചടങ്ങിൽ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകൻ എന്ന നിലക്ക് ഞാനും തിരക്കഥാകൃത്ത് മുഹ്സിൻ പരാരിയും നിർമ്മാതാക്കളും വിട്ടുനിൽക്കും.
#RejectCAB #boycottNRC'
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Citizenship, Citizenship Amendment Bill, Citizenship Bill