HOME » NEWS » Film »

Kilometres and Kilometres ആൻ്റോ ജോസഫിന് ഇളവ്, മറ്റുള്ളവർക്ക് പണി കിട്ടും; ജാഗ്രതൈ! പരിഹാസവുമായി ആഷിഖ് അബു

ലോകയാത്ര നടത്തുന്ന ഒരു അമേരിക്കന്‍ പെണ്‍കുട്ടി അവസാന ലക്ഷ്യമായ ഇന്ത്യയിലേയ്ക്ക് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന‌ സിനിമയുടെ പ്രമേയം

News18 Malayalam | news18-malayalam
Updated: August 12, 2020, 11:20 PM IST
Kilometres and Kilometres ആൻ്റോ ജോസഫിന് ഇളവ്, മറ്റുള്ളവർക്ക് പണി കിട്ടും; ജാഗ്രതൈ! പരിഹാസവുമായി ആഷിഖ് അബു
Ashiq abu
  • Share this:
കൊച്ചി: ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ കിലോമീറ്റേഴ്സ് ആൻറ് കിലോമീറ്റേഴ്സ് പ്രദർശിപ്പിക്കാൻ അനുമതി നൽകുകയും മറ്റ് സിനിമകൾക്ക് അനുമതിയില്ലെന്ന്  മുന്നറിയിപ്പ് നൽകുകയും ചെയ്ത തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിനെ വിമർശിച്ച് സംവിധായകൻ ആഷിഖ് അബു. ലോകം മുഴുവൻ മഹാ വ്യാധിക്കെതിരെ പൊരുതുമ്പോൾ സംസ്ഥാനത്തെ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ എന്ന പേരിലാണ് എഫ്.ബി. പേജിൽ പരിഹാസ രൂപത്തിലുള്ള വിമർശനം ഉന്നയിച്ചിരിക്കുന്നത്.

പൈറസി ഭീഷണി നേരിടുന്നതിനാലാണ് കിലോമീറ്റേഴ്സ് ആൻ്റ് കിലോമീറ്റേഴ്സിന് അനുമതി നൽകുന്നതെന്ന് ഫിയോക്ക് വ്യക്തമാക്കിയിരുന്നു. മറ്റ് സിനിമകൾ ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിച്ചാൽ ഭാവിയിൽ സഹകരിക്കില്ലെന്നും ഫിയോക്കിൻ്റെ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.

ആഷിഖ് അബുവിൻ്റെ പ്രതികരണത്തിൻ്റെ പൂർണ്ണരൂപം  ഇങ്ങനെയാണ്:

'ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവർക്ക് പണികിട്ടും. സിനിമ തീയറ്റർ കാണില്ല. ജാഗ്രതൈ !'

ടോവിനോ നിർമ്മാതാവും നായകനുമാകുന്ന കിലോമീറ്റേഴ്സ് ആൻ്റ് കിലോമീറ്റേഴ്സ് ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നതിന് തീയറ്റർ ഉടമകളുടെ സംഘനയായ ഫിയോക്ക് അനുവാദം നൽകിയതായി വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ചിത്രം പൈറസി ഭീഷണി നേരിട്ട സാഹചര്യത്തിലാണ് ഡിജിറ്റൽ റിലീസിന് സമ്മതം മൂളിയത്. ഇനിയും ചിത്രത്തിൻ്റെ റിലീസ് വൈകിയാൽ നിർമ്മാതാക്കളായ ആൻ്റോ ജോസഫ്, ടൊവിനൊ തുടങ്ങിയവർക്ക് വലിയ നഷ്ടം ഉണ്ടാകുമെന്ന് ഫിയോക്ക് വിലയിരുത്തി. അതേ സമയം മറ്റ് ചിത്രങ്ങൾ ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്താൽ, അതിൻ്റെ നിർമ്മാതാക്കളുമായി ഭാവിയിൽ സഹകരിക്കേണ്ടതില്ല എന്നാണ് തീയറ്റർ ഉടമകളുടെ തീരുമാനം.

വിജയ് ബാബുവിൻ്റെ ജയസൂര്യ നായകനായ സൂഫിയും സുജാതയുമാണ് മലയാളത്തിൽ ആദ്യമായി ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ചിത്രം. വിജയ് ബാബു, ജയസൂര്യ എന്നിവരുടെ ഭാവി പ്രോജക്ടുകളുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഫിയോക്കിൻ്റെ തീരുമാനം. ഇതിനെ തുടർന്ന് ഒ.ടി.ടി. റിലീസിൽ നിന്ന് പല നിർമ്മാതാക്കളും പിന്നോട്ട് പോയി. എന്നാൽ തീയറ്റർ ഉടമകളുടെ നിലപാടിനെ എതിർത്തു കൊണ്ട് പലരും രംഗത്തുവന്നു. ചിത്രത്തിന് ജനപിന്തുണ കുറഞ്ഞാലുടൻ തീയറ്ററുകളിൽ നിന്ന് നീക്കുന്നവർ, ഡിജിറ്റൽ റിലീസിനെ എതിർക്കുന്നതിൽ അർത്ഥമില്ലെന്നായിരുന്നു വിമർശനം. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആഷിഖ് അബുവിൻ്റെ വിമർശനം

കിലോമീറ്റേഴ്സ് ആൻ്റ് കിലോമീറ്റേഴ്സ്  ഓണത്തിന് റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്. നടൻ ടൊവിനോ തോമസ് ആദ്യമായി നിർമാണരംഗത്തേക്ക് കടക്കുന്ന ചിത്രം കൂടിയാണ്  കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്.ടൊവിനോയ്ക്ക് ഒപ്പം റംഷി അഹമ്മദ്, ആന്‍റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിൽ ടൊവിനോയ്ക്ക് നായികയായി എത്തുന്നത് അമേരിക്കൻ നടിയാണ്, പേര് – ഇന്ത്യ ജാർവിസ്.

ലോകയാത്ര നടത്തുന്ന ഒരു അമേരിക്കന്‍ പെണ്‍കുട്ടി അവസാന ലക്ഷ്യമായ ഇന്ത്യയിലേയ്ക്ക് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന‌ സിനിമയുടെ പ്രമേയം. അമേരിക്കന്‍ സ്വദേശി ഇന്ത്യ ജര്‍വിസ് ആണ് ചിത്രത്തിലെ നായിക. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൂരജ് എസ്. കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. പശ്ചാത്തല സംഗീതം സുഷിൻ ശ്യാം. സിനു സിദ്ധാർഥാണ് ഛായാഗ്രഹണം നിർവഹിച്ചത്.
You may also like:സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അതിഥികളായി ‘കോവിഡ് പോരാളികളും'; നിർദേശവുമായി സർക്കാർ [NEWS]തീരദേശത്തിന് പ്രത്യാശ; സംസ്ഥാനത്ത് മത്സ്യ ബന്ധനം ഇന്നു മുതൽ [NEWS] Dengue Fever | മഴയ്ക്കു പിന്നാലെ ഡെങ്കിപ്പനി; കർശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് [NEWS]
കോവിഡിന് മുൻപ് റിലീസിന് തയ്യാറായതാണ് കിലോമീറ്റേഴ്സ് ആൻ്റ് കിലോമീറ്റേഴ്സ്. കോവിഡ് പശ്ചാത്തലത്തിൽ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. പടത്തിൻ്റെ വ്യാജപതിപ്പ് പുറത്തിറക്കാൻ ചിലർ നടത്തിയ ശ്രമവും വിവാദമായിരുന്നു.
Published by: Anuraj GR
First published: August 12, 2020, 11:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories