• HOME
  • »
  • NEWS
  • »
  • film
  • »
  • Kooman Movie | വീണ്ടും പോലീസ് കുപ്പായത്തില്‍ ആസിഫ് അലി; ജീത്തു ജോസഫ് ചിത്രം 'കൂമന്‍' ടീസര്‍

Kooman Movie | വീണ്ടും പോലീസ് കുപ്പായത്തില്‍ ആസിഫ് അലി; ജീത്തു ജോസഫ് ചിത്രം 'കൂമന്‍' ടീസര്‍

മാജിക് ഫ്രെയിംസ്, അനന്യ ഫിലിംസ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാണ് കൂമന്‍ നിര്‍മ്മിച്ചിരിക്കുന്നത്.  

  • Share this:
    ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'കൂമൻ' എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ പോലീസ് ഉദ്യോ​ഗസ്ഥന്‍റെ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. ഒരു കൊടും കുറ്റവാളിയെ പിടിക്കാനായി പോലീസ് സംഘം നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലമെന്നാണ് ടീസറില്‍ നിന്ന് ലഭിക്കുന്ന സൂചന. കെ ആര്‍ കൃഷ്‍ണകുമാര്‍ ആണ് കൂമന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

    മാജിക് ഫ്രെയിംസ്, അനന്യ ഫിലിംസ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാണ് കൂമന്‍ നിര്‍മ്മിച്ചിരിക്കുന്നത്.  കൊല്ലങ്കോട്,ചിറ്റൂർ, പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.



    അനൂപ് മേനോൻ, ബാബുരാജ്, രൺജി പണിക്കർ, മേഘനാഥൻ, ഹന്ന റെജി കോശി,  പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്‍ണൻ, രാജേഷ് പറവൂർ, പ്രദീപ് പരസ്‍പരം  നന്ദു ലാൽ, പൗളി വത്സൻ, കരാട്ടെ കാർത്തിക്ക്, ജോർജ് മാര്യൻ, രമേഷ് തിലക്, ജയൻ ചേർത്തല, ദീപക് പറമ്പോൾ, റിയാസ് നർമ്മ കലാ ജയിംസ് ഏല്യ, വിനോദ് ബോസ്, ഉണ്ണി ചിറ്റൂർ, സുന്ദർ, ഫെമിനാ മേരി, കുര്യാക്കോസ്, മീനാക്ഷി മഹേഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    സംഗീതം- വിഷ്‍ണു ശ്യാം, ഗാനങ്ങൾ - വിനായക് ശശികുമാർ. ഛായാഗ്രഹണം. സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്, കലാസംവിധാനം രാജീവ് കോവിലകം, കോസ്റ്റ്യും ഡിസൈൻ -ലിൻഡ ജിത്തു, മേക്കപ്പ് - രതീഷ് വിജയൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അർഫാസ് അയൂബ്. അസ്സോസ്സിയേറ്റ് ഡയറക്‌ടേർസ് - സോണി ജി സോളമൻ, എസ് എ ഭാസ്ക്കരൻ പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ബന്നറ്റ് എം വർഗീസ് എന്നിവരുമാണ്.
    Published by:Arun krishna
    First published: