• HOME
  • »
  • NEWS
  • »
  • film
  • »
  • ആസിഫിനൊപ്പം മമ്ത മോഹന്‍ദാസ്; 'മഹേഷും മാരുതിയും' മാർച്ച് 10 ന് തിയറ്ററുകളിൽ; മോഷന്‍ പോസ്റ്റര്‍ പുറത്ത്

ആസിഫിനൊപ്പം മമ്ത മോഹന്‍ദാസ്; 'മഹേഷും മാരുതിയും' മാർച്ച് 10 ന് തിയറ്ററുകളിൽ; മോഷന്‍ പോസ്റ്റര്‍ പുറത്ത്

മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജുവാണ് നിര്‍മ്മാണം

  • Share this:

    ആസിഫ് അലിയും, മമ്ത മോഹൻദാസും ഒരുമിച്ചെത്തുന്ന മഹേഷും മാരുതിയും ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മാർച്ച് 10 ന് തീയറ്ററുകളിൽ എത്തും.
    മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിച്ച്‌ വി എസ്‌ എൽ ഫിലിം ഹൗസ്‌ അവതരിപ്പിക്കുന്ന ചിത്രം സേതു ആണ് സംവിധാനം ചെയ്യുന്നത്.

    ആസിഫിനും, മമ്തക്കും ഒപ്പം ഒരു മാരുതി 800 കാര്‍ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാകുന്നു എന്നതാണ് സിനിമയുടെ പ്രധാന സവിശേഷത. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് – വിജയ് നെല്ലിസ്, സുധീർ ബാദർ, ലതീഷ് കുട്ടപ്പൻ. കോ പ്രൊഡ്യൂസർസ് – സിജു വർഗ്ഗീസ്, മിജു ബോബൻ.

    ഛായാഗ്രഹണം- ഫൈയ്‌സ് സിദ്ധിഖ്, സംഗീത സംവിധാരം – കേദാർ, എഡിറ്റിംഗ്- ജിത്ത് ജോഷി, കലാസംവിധാനം – ത്യാഗു തവനൂര്‍. മേക്കപ്പ് – പ്രദീപ് രംഗന്‍, കോസ്റ്റ്യും – ഡിസൈന്‍ – സ്റ്റെഫി സേവ്യര്‍, നിര്‍മ്മാണ നിര്‍വ്വഹണം – അലക്‌സ് ഈ കുര്യന്‍.

    Also Read -മമ്മൂട്ടി കമ്പനിയുടെ നാലാമത് സിനിമ; റോബി വര്‍ഗീസ് രാജ്- മമ്മൂട്ടി ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം ഉടന്‍

    ഡിജിറ്റൽ പ്രൊമോഷൻസ് – വിപിൻ കുമാർ, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് അസ്സോസിയേറ്റ്- വിനോദ് സോമസുന്ദരൻ, മീഡിയ പ്ലാനിംഗ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ

    Published by:Arun krishna
    First published: