കോളജ് കുമാരനായി ആസിഫ് അലി; കുഞ്ഞെൽദോ ടീസർ എത്തി

പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു.

News18 Malayalam | news18-malayalam
Updated: February 4, 2020, 8:59 PM IST
കോളജ് കുമാരനായി ആസിഫ് അലി; കുഞ്ഞെൽദോ ടീസർ എത്തി
News18 Malayalam
  • Share this:
ആർജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുഞ്ഞെൽദോ’. ആസിഫ് അലി നായകനായി എത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ ക്രിയേറ്റീവ് ഡയറക്റ്ററായി വിനീത് ശ്രീനിവാസനും എത്തുന്നു. 'കല്‍ക്കി' ക്കു ശേഷംലിറ്റിൽ ബിഗ് ഫിലിസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണയും സുവിൻ വർക്കിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ‌ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു.

സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.

Also Read- 'അഞ്ചാം പാതിര' 50 കോടി ക്ലബിൽ; നേട്ടം റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ

കെട്ട്യോളാണ് മാലാഖക്ക് ശേഷം ആസിഫ് നായകനായി എത്തുന്ന ചിത്രമാണ് കുഞ്ഞെൽദോ.ഉസ്താദ് ഹോട്ടൽ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ഇതിഹാസ, സപ്തമശ്രീ തസ്കരാ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി, ക്യാമ്പസ് ഡയറി മുതലായ ചിത്രങ്ങളിൽ മാത്തുക്കുട്ടി വേഷമിട്ടിട്ടുണ്ട്. അവതാരകനായായിരുന്നു തുടക്കം. 

 
First published: February 4, 2020, 8:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading