ആസിഫ് അലിയെയും സൗബിൻ ഷാഹിറിനെയും നായനാക്കി ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനും ഖാലിദ് റഹ്മാനും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ നഹാസ് നാസറാണ് സിനിമ സംവിധാനം ചെയ്യുന്നത്.
Also Read- Murali Gopy | മദ്യവില കൂടുന്നതിനനുസരിച്ച് നിങ്ങള്‍ക്ക് മറ്റൊരു തിന്മയെ നേരിടേണ്ടി വരും; മുരളി ഗോപി
ആസിഫ് അലിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ കൂടിയായിരുന്ന നഹാസ് നാസർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
തങ്കം രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ജിംഷി ഖാലിദും മ്യൂസിക് വിഷ്ണു വിജയിയും നിർവഹിക്കുന്നു. സിനിമയുടെ പേരും മറ്റ് അണിയറ പ്രവർത്തകരും താരങ്ങളും ആരൊക്കെ എന്ന് ഉടൻ പുറത്ത് വിടും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.