'വെള്ളിമൂങ്ങ', 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍', 'ആദ്യരാത്രി' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' ഈരാറ്റുപേട്ട മടാവിയില്‍ ആരംഭിച്ചു. 'അനുരാഗ കരിക്കിൻവെള്ളം' എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലിയും രജിഷ വിജയനും നായികാ നായകന്മാരാവുന്ന ചിത്രം കൂടിയാണ്. സംഗീത സംവിധായകന് ഔസേപ്പച്ചന് സ്വിച്ചോണ്‍ കര്‍മ്മം നിർവഹിച്ചു. ഡോക്ടര്‍ പോള്‍ വർഗീസ് ആദ്യ ക്ലാപ്പടിച്ചു.
മാണി സി കാപ്പന് എം.എല്‍.എ., പി.സി. ജോര്‍ജ്ജ് എം.എല്‍.എ., സെന്‍ട്രല്‍ പിക്ച്ചേഴ്സ് ഷാജി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആസിഫ് അലി, രജിഷ വിജയന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഷാരിസ്, നെബിന്‍, ഷാല്ബിന് എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു.
സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടൈയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു. ബി.കെ. ഹരിനാരായണന് എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന് സംഗീതം പകരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Asif ali, Ellam Shariyaakum, Rajisha Vijayan