റഫ് ആൻഡ് ടഫ് ലുക്കിൽ ആസിഫ് അലി; 'അണ്ടർവേൾഡി'ന്റെ രണ്ടാം ടീസർ പുറത്തിറങ്ങി
സംവിധാനം അരുണ്‍ കുമാർ അരവിന്ദ്
news18
Updated: September 22, 2019, 10:56 AM IST
സംവിധാനം അരുണ്‍ കുമാർ അരവിന്ദ്
- News18
- Last Updated: September 22, 2019, 10:56 AM IST
ആസിഫ് അലിയെ നായകനാക്കി അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന 'അണ്ടർവേൾഡ്' സിനിമയുടെ രണ്ടാം ടീസർ പുറത്തിറങ്ങി. റഫ് ആൻഡ് ടഫ് ലുക്കിൽ ആണ് ആസിഫ് അലി ടീസറിൽ പ്രത്യക്ഷപ്പെടുന്നത്.
ആസിഫ് അലിക്കൊപ്പം ഫർഹാൻ ഫാസിൽ, സംവിധായകനായ ജീൻ പോൾ ലാൽ ( ലാൽ ജൂനിയർ) എന്നിവരും പ്രധാനതാരങ്ങളായി എത്തുന്നുവെന്നതാണ് പ്രത്യേകത. മുകേഷ്, മുത്തുമണി, സംയുക്ത മേനോൻ, കേതകി നാരായൺ, അമാൽഡ, ശ്രീകാന്ത് മുരളി, ശ്രീലക്ഷ്മി, ശശാങ്കൻ, അരുൺ, ബിപിൻ ചന്ദ്രൻ, അയൂബി മുസ്തഫ എന്നിവരാണ് മറ്റുതാരങ്ങൾ. Also Read- പിടിച്ചു കെട്ടാനാരുണ്ട്? കുതിക്കുന്ന പോത്തുമായി ജല്ലിക്കെട്ട് എത്തി
സിഐഎ എന്ന സിനിമയ്ക്കു തിരകഥ എഴുതിയ ഷിബിൻ ഫ്രാൻസിസ് ആണ് അണ്ടർവേൾഡിന്റെ രചന. ഛായാഗ്രാഹണം അലക്സ് ജെ പുളിക്കൽ. സംഗീതം യാക്ക്സൺ ഗാരി പെരേര , നേഹ നായർ. കലാസംവിധാനം പ്രതാപ് രവീന്ദ്രൻ.
ഡി 14 എന്റെർറ്റൈന്മെന്റ്സ് ആണ് ചിത്രം നിർമിക്കുന്നത്. ഫ്രൈഡേ ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം നവംബർ ഒന്നിന് തിയറ്ററുകളിലെത്തും.
ആസിഫ് അലിയും മുരളി ഗോപിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'കാറ്റ്' ആയിരുന്നു അരുൺ കുമാർ അരവിന്ദിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. കക്ഷി അമ്മിണിപിള്ളയായിരുന്നു അവസാനം പുറത്തിറങ്ങിയ ആസിഫ് അലി ചിത്രം.
ആസിഫ് അലിക്കൊപ്പം ഫർഹാൻ ഫാസിൽ, സംവിധായകനായ ജീൻ പോൾ ലാൽ ( ലാൽ ജൂനിയർ) എന്നിവരും പ്രധാനതാരങ്ങളായി എത്തുന്നുവെന്നതാണ് പ്രത്യേകത. മുകേഷ്, മുത്തുമണി, സംയുക്ത മേനോൻ, കേതകി നാരായൺ, അമാൽഡ, ശ്രീകാന്ത് മുരളി, ശ്രീലക്ഷ്മി, ശശാങ്കൻ, അരുൺ, ബിപിൻ ചന്ദ്രൻ, അയൂബി മുസ്തഫ എന്നിവരാണ് മറ്റുതാരങ്ങൾ.