സഹസംവിധായകൻ ഐ. ശശി അന്തരിച്ചു

Assistant director I Sasi passes away | മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ സഹസംവിധായകനായിരുന്നു

News18 Malayalam | news18-malayalam
Updated: October 31, 2019, 1:52 PM IST
സഹസംവിധായകൻ ഐ. ശശി അന്തരിച്ചു
ഐ. ശശി
  • Share this:
തിരുവനന്തപുരം: മലയാള സിനിമയിലെ ശ്രദ്ധേയനായ സഹസംവിധായകൻ ഐ. ശശി(63) അന്തരിച്ചു. പന്തളം തെക്കേക്കര സ്വദേശിയായ ശശി ദീർഘനാളായി രോഗബാധിതനായിരുന്നു.

ഒരു സീരിയലിൽ സഹകരിക്കാനായി തലസ്ഥാനത്ത് എത്തിയ ശേഷം അസുഖം മൂൂർച്ഛിച്ച് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ സഹസംവിധായകനായിരുന്നു. ജോൺ എബ്രഹാമിനൊപ്പം ആയിരുന്നു തുടക്കം. പി.എൻ. മേനോൻ, ക്രോസ് ബൽറ്റ് മണി, കെ.ജി. ജോർജ് തുടങ്ങിയവരോടൊപ്പം സഹകരിച്ച് കെ.മധുവിന്റെ സന്തത സഹചാരിയായി മാറി. മകൻ സൂരജിന്റെ തിരക്കഥയിൽ "തുടക്കം " എന്ന സിനിമ ചെയ്തു.

സംസ്കാരം ഇന്ന് മൂന്നു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ.

First published: October 31, 2019, 1:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading