നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • മലയാള സിനിമയിലെ പ്രശസ്ത ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പി കെ ജയകുമാര്‍ അന്തരിച്ചു

    മലയാള സിനിമയിലെ പ്രശസ്ത ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പി കെ ജയകുമാര്‍ അന്തരിച്ചു

    ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം

    ജയകുമാര്‍

    ജയകുമാര്‍

    • Share this:
      മലയാള സിനിമയിലെ പ്രശസ്ത ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പി കെ ജയകുമാര്‍ അന്തരിച്ചു. ഹൃദയഘാതം മൂലമായിരുന്നു അന്ത്യം. 38 വയസ്സായിരുന്നു. തൃശൂര്‍ സ്വദേശിയായ ജയകുമാര്‍ നാല്പതോളം ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യമായി സ്വതന്ത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം.

      കള, ആറാട്ട്, ഫോറന്‍സിക്, കോടതി സമക്ഷം ബാലന്‍ വക്കീല്‍, ആദ്യരാത്രി തുടങ്ങിയ സിനിമകളിലൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ബി ഉണ്ണികൃഷ്ണന്‍ , അനില്‍ സി മേനോന്‍ , സുനില്‍ കാര്യാട്ടുകര , ജിബു ജേക്കബ് തുടങ്ങി ഒട്ടേറെ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ആറാട്ടാണ് അവസാനമായി പ്രവര്‍ത്തിച്ച സിനിമ.

      നിയമ ബിരുദധാരിയായ ജയകുമാര്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ഭരണസമിതി അംഗമാണ് .
      Published by:Jayesh Krishnan
      First published:
      )}