നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Kurup| കുറുപ്പിനെ തീയറ്റർ ഉടമകൾ വഞ്ചിച്ചെന്ന്; തീയറ്ററിലെ 50 ശതമാനം പ്രവേശനത്തിൽ തട്ടിപ്പെന്ന് സൂചന; നടപടിയുമായി FEUOK

  Kurup| കുറുപ്പിനെ തീയറ്റർ ഉടമകൾ വഞ്ചിച്ചെന്ന്; തീയറ്ററിലെ 50 ശതമാനം പ്രവേശനത്തിൽ തട്ടിപ്പെന്ന് സൂചന; നടപടിയുമായി FEUOK

  കൂടുതല്‍ ആളുകളെ കയറ്റിയ തീയറ്ററുകള്‍ കളക്ഷന്‍ റെക്കോര്‍ഡുകളില്‍ ഇത് കാട്ടിയിട്ടില്ല.

  dulquer salmaan

  dulquer salmaan

  • Share this:
   തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്ക് ശേഷം തീയറ്ററുകളെ സജീവമാക്കിയ ചിത്രമാണ് ദുല്‍ഖർ സൽമാന്റെ (Dulquer Salmaan) കുറുപ്പ് (Kurup). പുറത്തിറങ്ങി അഞ്ച് ദിവസം കൊണ്ട് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടി. ഇതിനിടെ തീയറ്ററുകള്‍ (Theatres) ദുല്‍ഖറിന്റെ നിർമാണ കമ്പനിയോട് വഞ്ചന കാണിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് (FEUOK).

   Also Read- Kurup movie | അഞ്ച് ദിവസത്തിനുള്ളിൽ 50 കോടി ക്ലബ്ബിൽ ഇടം നേടി ദുൽഖർ ചിത്രം 'കുറുപ്പ്'

   50 ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രദര്‍ശനം നടത്താനാണ് സര്‍ക്കാർ അനുമതി നൽകിയതെങ്കിലും ഇതിന് വിരുദ്ധമായി പല തീയറ്ററുകളിലും കൂടുതല്‍ ആളുകളുമായി പ്രദര്‍ശനം നടത്തിയെന്ന് ചിത്രത്തിന്റെ നിർമാതാക്കളുടെ പക്കല്‍ നിന്ന് പരാതി ലഭിച്ചതായി ഫിയോക് അറിയിച്ചു. കൂടുതല്‍ ആളുകളെ കയറ്റിയ തീയറ്ററുകള്‍ കളക്ഷന്‍ റെക്കോര്‍ഡുകളില്‍ ഇത് കാട്ടിയിട്ടില്ല. ഒരു സിനിമയും റിലീസ് ചെയ്യാന്‍ ധൈര്യപ്പെടാത്ത സമയത്ത് എല്ലാ തീയറ്ററുകളിലും പടം തന്ന് സഹായിച്ചവരോട് വലിയ വഞ്ചനയാണ് തീയറ്ററുകളുടെ ഭാഗത്തുനിന്നുണ്ടായതെന്നും സംഘടനാ ഭാരവാഹികള്‍ പറയുന്നു.

   Also Read- തീയറ്ററുകൾ കിട്ടാനില്ല; IFFK ഫെബ്രുവരിയിലേക്ക് മാറ്റിയതിന് പിന്നിൽ മരക്കാറോ?

   പരാതിയിന്മേല്‍ നടപടി എന്ന നിലയില്‍ തീയറ്ററുകളോട് കളക്ഷന്‍ ഡീറ്റെയില്‍സ് നിർമാതാക്കള്‍ക്ക് നല്‍കണമെന്നും സിസിടിവി ഫൂട്ടേജ് ആവശ്യപ്പെടുമ്പോല്‍ നല്‍കണമെന്നും ഔദ്യോഗിക കുറിപ്പിലൂടെ തീയറ്റര്‍ ഉടമകളോട് സംഘടന നിര്‍ദേശിച്ചു.

   പടം ഓരോ ഷോ ക്ലോസ് ചെയ്ത് കഴിയുമ്പോഴും നിർമാതാക്കള്‍ തരുന്ന നമ്പറിലേക്ക് കളക്ഷന്‍ വിവരങ്ങള്‍ അയച്ചു നല്‍കണമെന്നും നിര്‍ദേശമുണ്ട്. നിർമാതാക്കള്‍ക്ക് തീയറ്ററുകളില്‍ വിശ്വാസം ഉണ്ടാകേണ്ടതിനും സിനിമാ വ്യവസായത്തിന്റെ നിലനില്‍പ്പിനും വേണ്ടി എല്ലാ തിയറ്ററുകളും ഇക്കാര്യത്തില്‍ സഹരിക്കണമെന്നും കുറിപ്പിലുണ്ട്.

   1500 തീയറ്ററുകളിലായി നവംബര്‍ 12നായിരുന്നു കുറുപ്പ് റിലീസ് ചെയ്തത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളിലാണ് ചിത്രം എത്തിയത്. കേരളത്തില്‍ മാത്രം 450 തിയറ്ററുകള്‍ക്ക് മുകളില്‍ റിലീസുണ്ടായിരുന്നു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത്, ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നായിരുന്നു.
   Also Read- Bruce Lee Movie | 'ബ്രൂസ് ലീ' ആകാന്‍ ഉണ്ണി മുകുന്ദന്‍; ചിത്രീകരണം മാര്‍ച്ച് മുതല്‍

   Published by:Rajesh V
   First published:
   )}