200 കോടി ക്ലബ്ബിൽ കടന്ന് കന്നട സിനിമയിൽ തന്നെ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഹിറ്റ് ചിത്രം കെജിഎഫ്. കന്നട സൂപ്പർ താരം യാഷ് നായകനായി എത്തുന്ന ചിത്രം കർണാടകയിൽ മാത്രമല്ല തെന്നിന്ത്യയിൽ മുഴുവൻ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയിക്കുന്നത്. താരത്തിന്റെ ജന്മദിനത്തിൽ തന്നെ സിനിമയുടെ മിന്നുന്ന വിജയം ആരാധകർ ആഘോഷമാക്കിക്കഴിഞ്ഞു. ഡിസംബർ 21ന് റിലീസ് ചെയ്ത ചിത്രം 18 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
കെജിഎഫ് പ്രഖ്യാപന വേളയിൽ തന്നെ ബാഹുബലിയെ വെല്ലുന്ന ചിത്രമൊരുക്കുമെന്ന് സംവിധായകൻ പ്രശാന്ത് നീൽ പറഞ്ഞിരുന്നെങ്കിലും സിനിമ ലേകത്തെ ഞെട്ടിച്ചുകൊണ്ടാണ് ചിത്രം മുന്നേറിയത്. അഞ്ച് ഭാഷകളിൽ ഇന്ത്യയിലുടനീളം റിലീസിനെത്തിയ ചിത്രം ഏറ്റവും കൂടുതൽ ആഗോള കളക്ഷൻ നേടിയ കന്നട ചിത്രമായത് ദിവസങ്ങൾകൊണ്ടാണ്.
കോലാർ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലാണ് കെജിഎഫ് ഒരുക്കിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് തീയറ്ററുകളിലെത്തിയത്. ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും നിറഞ്ഞ കെജിഎഫ് കന്നട ചിത്രങ്ങളുടെ സ്ഥിരം ചേരുവകളിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഇതോടെ ആരാധകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയായിരുന്നു.
മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് കൂടുതൽ പ്രേക്ഷകരും തീയറ്ററുകളിലേക്കെത്തിയത്. ആദ്യം 60 ഓളം തീയറ്ററുകളിൽ മാത്രമാണ് പ്രദർശനത്തിനെത്തിയതെങ്കിൽ ഇപ്പോൾ 90 ഓളം തീയറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
കെജിഎഫ് മികച്ച പ്രേക്ഷക പ്രതികരണവുമായി പ്രദർശനം തുടരുകയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.