തന്റെ അസാന്നിധ്യത്തിലും ഭരണകൂട ഭീകരതയ്ക്കുള്ള മറുപടി പ്രതീകാത്മകമായി നൽകി ഇറാനിയൻ സംവിധായിക മഹ്നാസ് മുഹമ്മദി. കേരള രാജ്യന്താര ചലച്ചിത്രമേളയുടെ മുഖ്യാതിഥിയി പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നെങ്കിലും ഇറാന് ഭരണകൂടം ഏര്‍പ്പെടുത്തിയ സാങ്കേതിക തടസങ്ങളാല്‍ മഹ്നാസ് മുഹമ്മദിക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.
എന്നാല്‍ ജ്യൂറി അംഗം അതീന റേച്ചൽ സംഗാനി യുടെ കൈവശം കൊടുത്തയച്ച സ്വന്തം മുടിയിലൂടെ മഹ്നാസ് തന്റെ സാന്നിധ്യവും, നിലപാടും വേദിയില്‍ അറിയിച്ചു.
അവകാശപ്പോരാട്ടം നടത്തുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് ചലച്ചിത്രമേള ഏര്‍പ്പെടുത്തിയ സിപിരിറ്റ് ഒഫ് സിനിമ അവാര്‍ഡ് മഹനാസ് മുഹമ്മദിക്ക് നല്‍കാനാണ് സംഘാടകര്‍ നിശ്ചയിച്ചിരുന്നത്. അവാര്‍ഡ് ജേതാവിന്റെ അഭാവത്തില്‍ ജ്യൂറി അംഗം അതീന റേച്ചൽ സംഗാനിയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
ഇറാനിലെ യുവതികള്‍ക്കൊപ്പം ഹിജാബ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് മഹനാസ് മുഹമ്മദിയെ ഇറാൻ സർക്കാർ അറസ്റ്റ് ചെയ്തു.ഇടയ്ക്കിടെ തുറങ്കിലിലടച്ചു. ഒടുവില്‍ രക്ഷയില്ലാതെ ഇംഗ്ലണ്ടിലേക്ക് കടക്കേണ്ടിവന്നു. മഹനാസ് മുഹമ്മദിയുടെ പാസ്പോര്‍ട്ടിന്റെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കും.
ഇന്ത്യയിലേക്ക് വരണമെങ്കില്‍ പാസ്പോര്‍ട്ടിന് ആറുമാസത്തെ കാലാവധി വേണം. പാസ്പോര്‍ട്ട് പുതുക്കാന്‍ ശ്രമിച്ചാലും അറസ്റ്റ് ചെയ്യപ്പെടാം. അതിനാല്‍ ഇറാന് ഭരണകൂടത്തോടുള്ള പ്രതിഷേധം തന്റെ മുടിമുറിച്ച് രേഖപ്പെടുത്തുകയായിരുന്നു. മുറിച്ച മുടിയും തന്റെ സന്ദേശവും അഥീന റേച്ചല്‍ സംഗാരിയുടെ കൈവശം കൊടുത്തുവിടുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജൂറി ചെയര്‍മാനും ജര്‍മന്‍ സംവിധായകനുമായ വീറ്റ് ഹെല്‍മര്‍ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിലും ഇത്തവണ വ്യത്യസ്തത പുലര്‍ത്താന്‍ സംഘാടകര്‍ക്കായി. നിലവിളക്ക് കൊളുത്തിയായിരുന്നില്ല ഇത്തവണത്തെ ഉദ്ഘാടനം. സിനിമ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ലൈറ്റ് തെളിയിച്ച് പ്രേക്ഷകരിലേയ്ക്ക് വെളിച്ചം പകർന്നാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. ഭയ രഹിതമായി ജീവിക്കാനുള്ള അവകാശമാണ് സ്വാതന്ത്ര്യത്തിന്റെ അർത്ഥമെന്നും ഇത് ഉറപ്പുവരുത്താനാകുന്നതാകണം ഇത്തരം മേളകളെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
അതേസമയം, രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സര ചിത്രങ്ങളുടെ പ്രദർശനം ഇന്ന് ആരംഭിക്കും. മേളയുടെ രണ്ടാം ദിവസമായ ശനിയാഴ്ച മത്സര വിഭാഗത്തിൽ മൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും. മത്സര വിഭാഗത്തിലെ മലയാള ചിത്രമായ അറിയിപ്പ് ഇന്ന് ഉച്ചയ്ക്ക് പ്രദർശിപ്പിക്കും. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് അറിയിപ്പ്. ക്ലൊണ്ടൈക്ക്, ഹൂപ്പോ എന്നീ ചിത്രങ്ങളും മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ ഓസ്കാർ പ്രതീക്ഷയാ ചല്ലോ ഷോ യുടെ ആദ്യ പ്രദർശനവും ഇന്നുണ്ടാകും. വിവിധ വിഭാഗങ്ങളിലായി 67 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും.
summery : The Spirit of Cinema Award for the 27th International Film Festival of Kerala was presented to Iranian filmaker and women’s rights activist Mahnaz Mohammadi. Greek filmmaker and International Competition Jury Member Athena Rachel Tsangari received the award from Chief Minister Pinarayi Vijayan on behalf of Mahnaz.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.