നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Atrangi Re | അക്ഷയ്കുമാര്‍ - ധനുഷ് ചിത്രം 'അത്രംഗി രേ' ഒടിടി റിലീസിന്; തീയതി പ്രഖ്യാപിച്ചു

  Atrangi Re | അക്ഷയ്കുമാര്‍ - ധനുഷ് ചിത്രം 'അത്രംഗി രേ' ഒടിടി റിലീസിന്; തീയതി പ്രഖ്യാപിച്ചു

  മ്യൂസിക്കല്‍ റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം നേരത്തെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ഒന്നായിരുന്നു

  • Share this:
   ധനുഷ് (Dhanush), അക്ഷയ് കുമാര്‍ (Akshay Kumar), സാറ അലി ഖാന്‍ (Sara Ali Khan), എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് എല്‍ റായ് (Aanand L Rai) സംവിധാനം ചെയ്ത 'അത്‌രംഗീ രേ' (Atrangi Re) ഒടിടി റിലീസിന്.

   ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് (Dinsey Plus Hotstar) എത്തുക. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 24ന് എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്നിറങ്ങും.

   മ്യൂസിക്കല്‍ റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം നേരത്തെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ഒന്നായിരുന്നു.

   2020 മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. വാരാണസി, മധുര, ദില്ലി എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍.

   ഹിമാന്‍ഷു ശര്‍മ്മയുടേതാണ് തിരക്കഥ. ടി സിരീസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, അരുണ ഭാട്ടിയ, ഹിമാന്‍ഷു ശര്‍മ്മ, ആനന്ദ് എല്‍ റായ് എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം പങ്കജ് കുമാര്‍, എഡിറ്റിംഗ് ഹേമല്‍ കോത്താരി, സംഗീതം എ ആര്‍ റഹ്‌മാന്‍.   ശശികുമാര്‍ നായകനായി പുതിയ ചിത്രം, 'അയോധി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

   ശശികുമാര്‍ (Sasikumar)  നായകനാകുന്ന പുതിയ ചിത്രം 'അയോധി'(Ayodhi) എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്‌വിട്ട് അണിയറ പ്രവര്‍ത്തകര്‍. ആര്‍ മന്തിര മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

   മധേഷ് മാണിക്യമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ത്രിഡെന്റ് ആര്‍ട്‌സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റ് അഭിനനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
   Published by:Karthika M
   First published:
   )}